കോ​​ട്ട​​യ​​ത്തി​​നു ഓ​​ണ​​സ​മ്മാ​ന​മാ​യി ന​​വീ​​ക​​രി​​ച്ച കോ​​ട്ട​​യം കെ​​എ​​സ്‌ആ​​ര്‍​ടി​​സി ബ​​സ് ടെ​​ര്‍​മി​​ന​​ല്‍ തു​​റ​​ന്ന് കൊ​​ടു​​ക്കും

For full experience, Download our mobile application:
Get it on Google Play

കോ​​ട്ട​​യം : കോ​​ട്ട​​യ​​ത്തി​​നു ഓ​​ണ​​സ​മ്മാ​ന​മാ​യി ന​​വീ​​ക​​രി​​ച്ച കെ​​എ​​സ്‌ആ​​ര്‍​ടി​​സി കോ​​ട്ട​​യം ബ​​സ് ടെ​​ര്‍​മി​​ന​​ല്‍ തു​​റ​​ന്ന് കൊ​​ടു​​ക്കു​​ന്നു. തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ എം​​എ​​ല്‍​എ​​യു​​ടെ ആ​​സ്തി വി​​ക​​സ​​ന ഫ​​ണ്ടി​​ല്‍​നി​​ന്ന് അ​​നു​​വ​​ദി​​ച്ച ര​​ണ്ട് കോ​​ടി രൂ​​പ മു​​ട​​ക്കി​​യാ​​ണു ബ​​സ് ടെ​​ര്‍​മി​​ന​​ല്‍ നി​​ര്‍​മി​​ക്കു​​ന്ന​​ത്. രാ​​ത്രി യാ​​ത്രി​​ക​​ര്‍​ക്കു വി​​ശ്ര​​മി​​ക്കു​​ന്ന​​തി​​നു​​ള്ള സൗ​​ക​​ര്യം ജീ​​വ​​ന​​ക്കാ​​ര്‍​ക്കു​​ള്ള വി​​ശ്ര​​മമു​​റി, പു​​രു​​ഷ​​ന്മാ​​ര്‍​ക്കും സ്ത്രീ​​ക​​ള്‍​ക്കും ആ​​ധു​​നി​​ക ടോ​​യ്‌​​ല​​റ്റ് സം​​വി​​ധാ​​നം, അ​​ധു​​നി​​ക റി​​സ​​ര്‍​വേ​​ഷ​​ന്‍ കൗ​​ണ്ട​​ര്‍, പോ​​ലീ​​സ് എ​​യ്ഡ് പോ​​സ്റ്റ്, യാ​​ത്ര​​ക്കാ​​ര്‍​ക്ക് ഉ​​ന്ന​​ത നി​​ല​​വാ​​ര​​ത്തി​​ലു​​ള്ള ഇ​​രി​​പ്പി​​ട​​ങ്ങ​​ള്‍ എ​​ന്നീ സൗ​​ക​​ര്യ​​ങ്ങ​​ള്‍ പു​​തി​​യ ടെ​​ര്‍​മി​​ന​​ലി​​ല്‍ ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്. ഏ​​റെ​​നാ​​ളാ​​യി ചെ​​ളി​​ക്കു​​ഴി​​യാ​​യി കി​​ട​​ന്ന കെ​​എ​​സ്‌ആ​​ര്‍​ടി​​സി ബ​​സ് സ്റ്റാ​​ന്‍​ഡ് തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ എം​​എ​​ല്‍​എ മു​​ന്‍​കൈ​​യെ​​ടു​​ത്താ​​ണു ആ​​ധു​​നി​​ക നി​​ല​​വാ​​ര​​ത്തി​​ല്‍ കെ​​ട്ടി​​ട നി​​ര്‍​മാ​​ണം ന​​ട​​ത്തി​​യ​​ത്.

കെ​​ട്ടി​​ടനി​​ര്‍​മാ​​ണം പൂ​​ര്‍​ത്തി​​യാ​​യെ​​ങ്കി​​ലും ചു​​റ്റു​​മു​​ള്ള സ്ഥ​​ല​​ങ്ങ​​ള്‍ ഇ​​ന്റ​​ര്‍ ലോ​​ക്ക് ഇ​​ഷ്ടി​​ക​​ക​​ള്‍ പാ​​കു​​ന്ന ന​​ട​​പ​​ടി​​ക​​ള്‍ പു​​രോ​​ഗ​​മി​​ക്കു​​ക​​യാ​​ണ്. പെ​​യി​​ന്‍റിം​​ഗ് ജോ​​ലി​​ക​​ളും ന​​ട​​ന്നു​​വ​​രു​​ന്നു. ഒ​​രേ​​സ​​മ​​യം 10 ബ​​സു​​ക​​ള്‍ നി​​ര​​നി​​ര​​യാ​​യി ടെ​​ര്‍​മി​​ന​​ലി​​ന്റെ മു​​മ്പില്‍ പാ​​ര്‍​ക്ക് ചെ​​യ്യാ​​ന്‍ ക​​ഴി​​യു​​ന്ന വി​​ധ​​ത്തി​​ലാ​​ണ് നി​​ര്‍​മാ​​ണം. സ്റ്റാ​​ന്‍​ഡി​​ലെ​​ത്തു​​ന്ന മ​​റ്റ് ബ​​സു​​ക​​ളു​​ടെ പാ​​ര്‍​ക്കിം​​ഗ് ടെ​​ര്‍​മി​​ന​​ലി​​ന്റെ മ​​റു​​വ​​ശ​​ത്താ​​ണ്. പു​​റ​​പ്പെ​​ടു​​ന്ന ബ​​സു​​ക​​ള്‍ മാ​​ത്ര​​മാ​​ണ് ടെ​​ര്‍​മി​​ന​​ലി​​ന്റെ മു​​മ്പില്‍ എ​​ത്തു​​ക.

യാ​​ത്ര​​ക്കാ​​ര്‍​ക്ക് ടെ​​ര്‍​മി​​ന​​ലി​​ല്‍നി​​ന്നു​​കൊ​​ണ്ട് ബ​​സി​​ന്റെ ബോ​​ര്‍​ഡ് നോ​​ക്കി ബ​​സി​​ല്‍ ക​​യ​​റാ​​ന്‍ ക​​ഴി​​യു​​ന്ന വി​​ധ​​ത്തി​​ലാ​​ണു ക്ര​​മീ​​ക​​ര​​ണം. ടെ​​ര്‍​മി​​ന​​ലി​​ന്റെ നി​​ര്‍​മാ​​ണം പൂ​​ര്‍​ത്തീ​​ക​​രി​​ക്കു​​ന്ന​​തോ​​ടെ തിയ​​റ്റ​​ര്‍ റോ​​ഡ് പൊ​​ളി​​ച്ചു വീ​​തി കൂ​​ട്ടി യാ​​ത്ര​​ക്കാ​​ര്‍​ക്ക് മ​​റു​​വ​​ശ​​ത്ത് കൂ​​ടി​​യും ടെ​​ര്‍​മി​​ന​​ലി​​ല്‍ പ്ര​​വേ​​ശി​​ക്കാ​​ന്‍ ക​​ഴി​​യും. ഈ ​​ഭാ​​ഗ​​ത്ത് ഷോ​​പ്പു​​ക​​ള്‍ നി​​ര്‍​മി​​ച്ചു കെ​​എ​​സ്‌ആ​​ര്‍​ടി​​സി​​ക്കു മ​​റ്റൊ​​രു വ​​രു​​മാ​​നം​കൂ​​ടി ല​​ഭ്യ​​മാ​​ക്കാ​​ന്‍ ക​​ഴി​​യു​​മെ​​ന്നും തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ എം​​എ​​ല്‍​എ പ​​റ​​ഞ്ഞു. തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ എം​എ​ല്‍​എ നേ​​രി​​ട്ടെ​​ത്തി നി​​ര്‍​മാ​​ണ​​പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ വി​​ല​​യി​​രു​​ത്തി. മ​​ന്ത്രി​​മാ​​രു​​ടെ സ​​മ​​യം അ​​നു​​സ​​രി​​ച്ച്‌ ഉ​​ദ്ഘാ​​ട​​നം ന​​ട​​ത്തി പൊ​​തു​​ജ​​ന​​ങ്ങ​​ള്‍​ക്ക് തു​​റ​​ന്നു​​കൊ​​ടു​​ക്കു​​മെ​​ന്ന് എം​എ​ല്‍​എ പ​​റ​​ഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

0
തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ...

പത്ത് മണിയായിട്ടും ഓഫീസ് ആളൊഴിഞ്ഞ നിലയിൽ; ഗതാഗതക്കുരുക്കിൻ്റെ ദുരിതം പങ്കുവെച്ച് സ്റ്റാര്‍ട്ടപ്പ് സ്ഥാപകൻ്റെ...

0
ബെംഗളൂരു: ബെംഗളൂരുവിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ജീവനക്കാരുടെ പ്രവർത്തനക്ഷമതയെ ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി സ്റ്റാര്‍ട്ടപ്പ്...

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് കോടതി

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച്...

തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ

0
കൊച്ചി: തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ....