ഗുരുവായൂരപ്പന്‍ കോളജ്‌ കോമ്പൗണ്ടില്‍നിന്ന്‌ ചന്ദനമരം മുറിച്ചുകടത്തി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്‌ : ഗുരുവായൂരപ്പന്‍ കോളജില്‍ നിന്ന്‌ വ്യാപകമായി ചന്ദനമരം മുറിച്ചുകടത്തുന്നതായി പരാതി. സംഭവത്തില്‍ പ്രതിഷേധിച്ച്‌ എസ്‌.എഫ്‌.ഐയുടെ നേതൃത്വത്തില്‍ പ്രിന്‍സിപ്പല്‍ ഓഫീസ്‌ ഉപരോധിച്ചു. ജില്ലാ ഫോറസ്‌റ്റ് ഓഫീസര്‍ സ്വമേധയാ കെസെടുത്ത്‌ അന്വേഷണം തുടങ്ങി. രണ്ടു ദിവസം മുമ്പാണ്‌ പി.ജി.ബ്ലോക്കിലെ രണ്ട്‌ ചന്ദനമരങ്ങള്‍ മുറിച്ച്‌ മാറ്റിയതായി കണ്ടെത്തിയത്‌. ഒരു മരം പാതി മുറിച്ച നിലയിലാണ്‌.

ഇതു സംബന്ധിച്ച്‌ പരാതി പറഞ്ഞപ്പോള്‍ സി.സി.ടി.വി ഓഫായിരുന്നെന്നാണ്‌ പ്രിന്‍സിപ്പല്‍ മറുപടി നല്‍കിയതെന്ന്‌ എസ്‌.എഫ്‌.ഐ യൂണിറ്റ്‌ ജോയിന്റ്‌ സെക്രട്ടറി എ.അഭിനന്ദ്‌ ആരോപിച്ചു. കഴിഞ്ഞവര്‍ഷവും ഇതേപോലെ കോളജ്‌ കോമ്പൗണ്ടില്‍ നിന്ന്‌ ചന്ദനമരം മുറിച്ച്‌ കടത്തിയിരുന്നു. അപ്പോഴും സി.സി.ടി.വി ഓഫായിരുന്നു. കോളജ്‌ കോമ്പൗണ്ടില്‍ കറന്റില്ലാത്ത സമയവും സി.സി.ടി.വി ഓഫാകുകയും ചെയുന്ന സമയം കൃത്യമായി അറിയാവുന്നവരാണ്‌ ഇതിന്‌ പിന്നിലെന്നും എസ്‌.എഫ്‌.ഐ ആരോപിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ പോയി അദാനി ഉദ്യോഗസ്ഥരെയും എന്‍ഡിഎ നേതാക്കളെയും എന്തിനാണ് കണ്ടത്: മുഖ്യമന്ത്രിയോട് ചോദ്യവുമായി...

0
കണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വീണ്ടും സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ...

‘അത്തരക്കാർ തെളിക്കുന്ന വഴിയല്ല സിപിഐയുടെ വഴി’; വിമർശനങ്ങൾക്ക് മറുപടിയുമായി ബിനോയ് വിശ്വം

0
കൊച്ചി: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ സാമൂഹ്യമാധ്യമത്തിലൂടെ പ്രതികരണവുമായി സിപിഐ...

വ്യക്തിതാൽപര്യ രാഷ്ട്രീയം ആരോപിച്ച് അലോഷ്യസിനെതിരെ പ്രതിഷേധം; കെഎസ്‌യുവിൽ ഗ്രൂപ്പ് പോര് കനക്കുന്നു

0
കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശനുമായുള്ള തര്‍ക്കം നിലനില്‍ക്കുന്നതിനിടെ കെഎസ്‌യുവില്‍ ഗ്രൂപ്പ്...

‘ഇതുപോലെ എല്ലാവർക്കും തുണയാകട്ടെ കെഎസ്ആർടിസി’; നിയമ വിദ്യാർത്ഥിയുടെ കുറിപ്പ് വൈറൽ

0
കൊച്ചി: വീട്ടിലേക്കുള്ള യാത്രാമധ്യേ ബസ് മാറി കയറിയ വിദ്യാര്‍ത്ഥിക്ക് സഹായമായി കെഎസ്ആര്‍ടിസി...