ജോസ് കെ മാണി ഗോവ ഗവർണറെ കണ്ടത് വിവാദമാക്കുന്നത് യുഡിഎഫിന്റെ രാഷ്ട്രീയ അൽപത്വം – യൂത്ത് ഫ്രണ്ട് (എം)

For full experience, Download our mobile application:
Get it on Google Play

കോട്ടയം: കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എംപി ഗോവ ഗവർണർ മലയാളിയായ ശ്രീധരൻ പിള്ളയെ ആലുവ ഗസ്റ്റ് ഹൗസിൽ വെച്ച് കണ്ടത് മഹാ അപരാധമായിപ്പോയി എന്ന് പ്രചരിപ്പിക്കുന്ന യുഡിഎഫ് നേതാക്കൾ രാഷ്ട്രീയ അൽപത്തമാണ് പ്രകടിപ്പിക്കുന്നതെന്ന് യൂത്ത് ഫ്രണ്ട് എം കോട്ടയം ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. ഒരു രാഷ്ട്രീയപാർട്ടിയുടെ നേതാവ് തനിക്ക് പരിചയമുള്ള ഭരണഘടന സ്ഥാനം അലങ്കരിക്കുന്ന നേതാവിനെ കണ്ടു എന്നുള്ളത് രാഷ്ട്രീയ മാന്യതയും മര്യാദയുമാണ്. വിഷയദാരിദ്ര്യം അനുഭവിക്കുന്ന ചില യുഡിഎഫ് നേതാക്കൾക്ക് മുഖ്യധാരാ വാർത്തകളിൽ നിന്നും തങ്ങൾ വിസ്മരിക്കപ്പെട്ടതിന്റെ മനോവിഷമം മൂലമാണ് ഇത്തരം അപക്വമായ പ്രസ്താവനകളുമായി രംഗത്തെത്തിയിരിക്കുന്നത്.

രാഷ്ട്രീയ രംഗത്ത് പുലർത്തേണ്ടുന്ന വ്യക്തിത്വവും മാന്യതയും ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് കേരള കോൺഗ്രസ് (എം). ഇത് സംബന്ധിച്ച് കേരള കോൺഗ്രസ് പാർട്ടിക്കും ചെയർമാനും ക്ലാസെടുക്കുവാൻ ആരെയും പൊതുസമൂഹം ചുമതലപ്പെടുത്തിയിട്ടില്ല. എന്തിനെയും ഏതിനെയും എതിർക്കുക എന്ന ദോഷൈകദൃക്ക്കളുടെ നിലപാട് കേരളീയ സമൂഹം ഒരിക്കലും അംഗീകരിക്കില്ല. ഭരണഘടനാപരമായി ഉയർന്ന സ്ഥാനത്ത് ഉള്ള ഗോവ ഗവർണർ ശ്രീധരൻ പിള്ളയുമായി പൊതുചടങ്ങുകളിൽ ജോസ് കെ മാണി എംപി നിരവധി തവണ പങ്കെടുക്കുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അന്നൊന്നും പുലർത്താത്ത പിന്തിരിപ്പൻ സമീപനവുമായി ചിലർ രംഗത്ത് വന്നത് മറ്റെന്തോ മാനസിക വൈഷ്മ്യം മൂലമാണെന്നും  ഇത്തരം പ്രസ്താവനകളെ അതർഹിക്കുന്ന പുച്ഛത്തോടെ തള്ളിക്കളയുകയാണെന്നും യൂത്ത് ഫ്രണ്ട് എം കോട്ടയം ജില്ലാ ഭാരവാഹികള്‍ പറഞ്ഞു.

ജില്ലാ പ്രസിഡണ്ട് എൽബി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. നേതാക്കളായ ജഫിൻ പ്ലാപ്പറമ്പിൽ , ബിനു പുളിയുറുമ്പിൽ, ഷിജോ നടുവത്തറ, അഖിൽ രാജു, രഞ്ചു പാത്തിക്കൽ, അവിരാച്ചൻ ചൊവ്വാറ്റു കുന്നേൽ, അമൽ സി കോക്കാട്ട്, ജോൺസ് തത്തംകുളം, ലിജു ജോസഫ് , ജയിംസ് പൂവത്തോലി, സുജയൻ കളപ്പുരയ്ക്കൽ, ഡേവിസ് പാബ്ലാനി തുടങ്ങിയവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പ്രതികൾ‌ പിടിയിൽ

0
തിരുവനന്തപുരം: വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

ഇഡി ലക്ഷ്യമിടുന്നത് പിണറായി വിജയനെയും മുഹമ്മദ്‌ റിയാസിനെയുമാണെന്നും എംവി ​ഗോവിന്ദൻ

0
കോഴിക്കോട്: അടിയന്താരാവസ്ഥയെ വെല്ലുന്ന പീഡനമാണ് തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്നതെന്നും ഇഡി ലക്ഷ്യമിടുന്നത്...

സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ വൈകിട്ട് 5.30ന് കനകക്കുന്ന്...