ശബരി വിമാനത്താവളം ; സ്ഥലം നഷ്ടപ്പെടുന്നവർക്ക് മികച്ച വില നൽകണമെന്ന് ആവശ്യം

For full experience, Download our mobile application:
Get it on Google Play

എരുമേലി: ശബരിമല ഗ്രീൻ ഫീൽഡ് വിമാനത്താവളം യാഥാർഥ്യമാക്കാൻ സർവകക്ഷി യോഗത്തിൽ ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും സംഘടനകളുടെയും പൂർണ പിന്തുണ. സ്ഥലം നഷ്ടപ്പെടുന്ന കുടുംബങ്ങൾക്ക് മികച്ച പാക്കേജ് നടപ്പാക്കണമെന്ന് സർക്കാരിനോട് യോഗം ആവശ്യപ്പെട്ടു.സ്ഥലം നഷ്ടപ്പെടുന്ന കുടുംബത്തിൽ ഒരാൾക്ക് വിമാനത്താവളത്തിൽ ജോലി സംവരണം ചെയ്യണം. സ്ഥലം നഷ്ടപ്പെടുന്നവരിൽ താൽപര്യമുള്ളവർക്ക് വിമാനത്താവള ഓഹരികൾ വാങ്ങുന്നതിനു മുൻഗണന നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെടാനും സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.

നാട്ടുകാരുടെ ആശങ്കകൾ പരിഹരിക്കുന്നതിനു 24നു 4നു ശബരി ഓഡിറ്റോറിയത്തിൽ ജനകീയ കൺവൻഷൻ നടത്തും. ഗവ. ചീഫ് വിപ് എൻ. ജയരാജ്, ആന്റോ ആന്റണി എംപി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രജീഷ്, പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി, മണിമല പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് പി.സൈമൺ, ജില്ലാ പഞ്ചായത്ത് അംഗം ജെസി ഷാജൻ, പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷ ലിസി സജി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷൻ ടി.എസ്.കൃഷ്ണകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. വിമാനത്താവളം സ്പെഷൽ ഓഫിസർ വി.തുളസീദാസിന്റെ ഓഫിസിൽ നിന്നുള്ള സാങ്കേതിക വിദഗ്ധർ നടപടികൾ വിശദീകരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...