കോട്ടയം : മുട്ടമ്പലത്ത് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കുന്നത് തടഞ്ഞ ബി.ജെ.പി കൗണ്‍സിലര്‍ ടി.എന്‍ ഹരികുമാറിനെതിരെ കേസ്. കൗണ്‍സിലറടക്കം കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരെയാണ് കേസെടുത്തത്.
കൊവിഡ് ബാധിച്ച് മരിച്ച ചുങ്കം സി.എം.എസ് കോളെജ് ഭാഗത്ത് നടുമാലില്‍ ഔസേഫ് ജോര്‍ജിന്റെ മൃതദേഹം മുട്ടമ്പലം നഗരസഭാ ശ്മശാനത്തില്‍ അടക്കുന്നതിനെതിരെ കൗണ്‍സിലറുടെ നേതൃത്വത്തില്‍ ബി.ജെ.പി പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്നാണ് പ്രതിഷേധിച്ചത്. എന്നാല്‍ ഇദ്ദേഹത്തിന്റെ മൃതദേഹം ഇന്നലെ മുട്ടമ്പലം ശ്മശാനത്തില്‍ തന്നെ വന്‍ പോലീസ് സന്നാഹത്തോടെ അടക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.