കോട്ടയം : ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ കോട്ടയംനഗര പരിധിയിൽ പലവ്യഞ്ജനങ്ങളും പച്ചക്കറിയും മീനും വീടുകളിലെത്തിക്കാൻ സപ്ലൈകോയും രംഗത്ത്. ആവശ്യക്കാർ ഇനി www.bigcartkerala.com എന്ന പോർട്ടലിൽ ഓർഡർ നൽകിയാൽ സാധനങ്ങൾ വീട്ടുപടിക്കലെത്തും. തിരുനക്കരയിലുള്ള സപ്ലൈകോ ഹൈപ്പർ മാർക്കറ്റ് കേന്ദ്രീകരിച്ചാണ് കോട്ടയത്തെ പ്രവർത്തനം. മത്സ്യ ഫെഡിന്റെ മത്സ്യമാണ് വിതരണം ചെയ്യുക. വിശദവിവരങ്ങൾക്ക് 8921731931 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നു സപ്ലൈകോ മേഖലാ മാനേജർ അറിയിച്ചു.
കോട്ടയത്ത് നിത്യോപയോഗ സാധനങ്ങളുടെ ഹോം ഡെലിവറിയുമായി സപ്ലൈക്കോ
RECENT NEWS
Advertisment