കോട്ടയം ഇല്ലിക്കല്‍ ചിന്മയ സ്‌കൂളിലെ 232 വിദ്യാര്‍ത്ഥികളെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്ന് പുറത്താക്കി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കോട്ടയം ഇല്ലിക്കല്‍ ചിന്മയ സ്‌കൂളില്‍ 232 വിദ്യാര്‍ത്ഥികളെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്ന് പുറത്താക്കിയതായി പരാതി. ഫീസ് നല്‍കാതിരുന്ന കുട്ടികളെയാണ് പുറത്താക്കിയത്. പകുതി ഫീസ് നല്‍കാമെന്ന് അറിയിച്ചുവെങ്കിലും സ്‌കൂള്‍ അധികൃതര്‍ അംഗീകരിച്ചില്ലെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. ചര്‍ച്ചയ്‌ക്കെത്തിയ മാതാപിതാക്കളെ സ്‌കൂളില്‍ പ്രവേശിപ്പിച്ചില്ല. ഫീസ് ഇളവ് ആവശ്യപ്പെട്ട് മാതാപിതാക്കള്‍ സ്‌കൂളിന് മുന്നില്‍ പ്രതിഷേധിക്കുകയാണ്.

എല്‍പി, യുപി ക്ലാസുകളിലെ കുട്ടികളെയാണ് ക്ലാസുകളില്‍ നിന്ന് പുറത്താക്കിയത്. കൊവിഡ് കാലത്ത് സ്‌കൂള്‍ അടഞ്ഞുകിടന്നപ്പോഴത്തെയും ഫീസ് നല്‍കണമെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. എന്നാല്‍ ഫീസില്‍ ഇളവ് വേണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. സ്‌കൂള്‍ മാനേജ്‌മെന്റ് ഇതിന് തയാറായില്ല. ഇതേ തുടര്‍ന്ന് രക്ഷിതാക്കള്‍ യോഗം ചേര്‍ന്ന് ഫീസ് അടയ്‌ക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സ്‌കൂളിന്റെ ഓണ്‍ലൈന്‍ ക്ലാസില്‍ നിന്ന് കുട്ടികളെ പുറത്താക്കിയത്. 15 ശതമാനം ഫീസ് ഇളവ് നല്‍കിയിട്ടുണ്ടെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....