ആഴക്കടല്‍ മത്സ്യബന്ധന വിവാദം : സര്‍ക്കാറിനെ പിന്‍തുണച്ച്‌ ലത്തീന്‍ അതിരൂപത

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ പ്രതിപക്ഷത്തിന്റെ വാദങ്ങളെ തീരദേശം തള്ളിക്കളഞ്ഞുവെന്നും വിഷയത്തില്‍ സര്‍ക്കാറിനെ പൂര്‍ണ വിശ്വാസമെന്നും ലത്തീന്‍ അതിരൂപത. വിഷയത്തില്‍ തുടക്കത്തില്‍ ചെറിയ ആശങ്കകള്‍ ഉണ്ടായിരുന്നു എന്നാല്‍ മുഖ്യമന്ത്രിയുടെ വിശദീകരണത്തോടെ ആ ആശങ്കകള്‍ മാറിയെന്നും ഇപ്പോള്‍ തീരദേശ മേഖല ശാന്തമാണെന്നും ഫാദര്‍ തിയോഡ്രീഷ്യസ്.

ലത്തീന്‍ സഭ അല്‍മായ ഡയറക്ടര്‍ ഫാ: തീയോ ഡീഷ്യസിന്റെ പ്രതികരണം കൈരളി ന്യൂസിനോട്. തീരദേശത്തെ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ കാര്യമായി സ്വാധീനിച്ചിട്ടില്ലെന്നും സ്വാധീനിച്ചിരുന്നെങ്കില്‍ തീരത്തിന്റെ പ്രതികരണം ഇങ്ങനെയാവില്ലെന്നും പറഞ്ഞ തിയോഡ്രീഷ്യസ് എംഎല്‍എ വിഎസ് ശിവകുമാറിനെതിരെയും രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.

ശിവകുമാര്‍ തീരത്തെ അവഗണിച്ച ജനപ്രതിനിധിയാണ് അദ്ദേഹം തങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല ആത്മാര്‍ത്ഥതയില്ലാത്ത നേതാവാണ് വിഎസ് ശിവകുമാറെന്നും ഫാദര്‍ പറഞ്ഞു.ശിവകുമാര്‍ തീരദേശത്ത് നടത്തിയ വികസനം എന്താണെന്ന് പറയാന്‍ തയ്യാറാവണം അഞ്ചുവര്‍ഷം ഒന്നും ചെയ്യാതെ ഇപ്പോള്‍ സമരം ചെയ്യുന്നതില്‍ കാര്യമില്ലെന്നും ഫാദര്‍ പ്രതികരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ് : ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ...

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...