കോട്ടയം ജില്ലാ പഞ്ചായത്തില്‍ യുഡിഎഫ് ധാരണ ; ജോസഫിന് 9 സീറ്റ് നൽകും

For full experience, Download our mobile application:
Get it on Google Play

കോട്ടയം : തദ്ദേശ തെരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയില്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും ധാരണയിലെത്തി. ഇതനുസരിച്ച് ജില്ലാ പഞ്ചായത്തില്‍ ജോസഫിന് ഒന്‍പത് സീറ്റുകള്‍ നല്‍കും. പഞ്ചായത്ത്‌ ബ്ലോക്ക് തലത്തിലും ഇരുവിഭാഗവും ധാരണയിലെത്തി. കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് ഒന്നായിരുന്നപ്പോള്‍ 11 സീറ്റിലാണ് അവര്‍ മത്സരിച്ചത്. ഇത്രയും സീറ്റ് തന്നെ വേണമെന്ന് ജോസഫ് ഇത്തവണയും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ തവണ വിജയിച്ച ആറ് എണ്ണം നല്‍കാമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. ഒടുവില്‍ ജോസഫ് 10 ല്‍ ഉറച്ചുനിന്നു. ഒടുവില്‍ ഒമ്പത് സീറ്റില്‍ ധാരണയായി.

നിലവിലുള്ള അവസ്ഥ തുടരുക എന്നതാണ് സംസ്ഥാന നയമെന്ന് പറയുമ്പോഴും വിജയിച്ച സീറ്റോ, മത്സരിച്ച സീറ്റോ എന്നതിലായിരുന്നു ഇരുപാര്‍ട്ടികളും തമ്മില്‍ തര്‍ക്കം. ഈ തര്‍ക്കമാണ് പരിഹരിച്ചത്. പിളര്‍പ്പിന് മുമ്പുള്ള കേരള കോണ്‍ഗ്രസ് മത്സരിച്ച അത്രയും സീറ്റുകള്‍ ഇനി തരാന്‍ കഴിയില്ലെന്നായിരുന്നു ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നിലപാട്. ജയിച്ച സീറ്റുകള്‍ എന്ന കണക്ക് പ്രകാരം ആറ് സീറ്റേ കിട്ടൂ. അത് അംഗീകരിക്കാന്‍ ജോസഫ് തയ്യാറയില്ല. കുറഞ്ഞത് 10 സീറ്റെങ്കിലും കിട്ടണം എന്നതായിരുന്നു ആവശ്യം. ഇത് അവസാനം ഒന്‍പത് സീറ്റെന്ന സമവായത്തിലെത്തി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വന്തം ജീവൻ നൽകി മറ്റൊരാളെ രക്ഷിച്ച രാജേഷിന്റെ ആത്മത്യാഗം സ്മരിക്കപ്പെടും; പിണറായി വിജയൻ

0
കണ്ണൂര്‍: ചെറുപുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി രാജേഷിനെ...

പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 22കാരൻ പിടിയിൽ

0
കോഴിക്കോട്: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ 22കാരൻ പിടിയിൽ. പേരാമ്പ്ര...

മദ്രസകളിൽ തീവ്രവാദ ചിന്തകൾ വളർത്തുന്നുവെന്ന പരാമർശവുമായി ബി.ജെ.പി നേതാവ് ; മറുപടിയുമായി സമാജ്‌വാദി പാർട്ടി

0
ലഖ്നൗ: മദ്രസകളിൽനിന്ന് പഠിച്ചിറങ്ങുന്നവരിൽ തീവ്രവാദസമാനമായ ചിന്താ​ഗതിയുണ്ടാകുന്നതായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ പ്രസാദ്...

രാജ്യത്ത് വർദ്ധിച്ചുവരുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ; സംസ്ഥാന സർക്കാരുകൾ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് സുപ്രീം...

0
ന്യൂഡൽഹി: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ വീണ്ടും നിര്‍ദേശങ്ങളുമായി സുപ്രീം കോടതി. മ്യൂള്‍...