വ്യാജ നോട്ട് നല്‍കി ലോട്ടറി തട്ടിപ്പ് ; കോട്ടയത്ത് വിമുക്ത ഭടന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം: വ്യാജ നോട്ട് നല്‍കി ലോട്ടറി തട്ടിപ്പ് നടത്തിയ കേസില്‍ കോട്ടയത്ത് വിമുക്ത ഭടന്‍ അറസ്റ്റില്‍. വിമുക്ത ഭടന്‍ കങ്ങഴ സ്വദേശി ബിജി തോമസ് ആണ് പിടിയിലായത്. വയോധികരായ കച്ചവടക്കാരെ പറ്റിച്ചതിനെ തുടര്‍ന്ന് പരാതി വ്യാപകമായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കാഞ്ഞിരപ്പള്ളി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കറുകച്ചാല്‍ സ്വദേശിയായ കുഞ്ഞുകുട്ടന്‍ എന്ന എഴുപത്തിനാലുകാരനെ കബളിപ്പിച്ച കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചില്‍ഡ്രന്‍സ് ബാങ്ക് ഓഫ് ഇന്ത്യ എന്ന പേരിലുള്ള 2000 രൂപയുടെ വ്യാജ നോട്ടാണു നല്‍കിയത്.

കന്നാലിപ്പടിയില്‍ കട നടത്തുന്ന തെക്കേക്കര പൂണാറ്റ് കുഞ്ഞുകുട്ടനാണ് തട്ടിപ്പിനിരയായത്. ബൈക്കിലെത്തിയ ഇയാള്‍ 900 രൂപയുടെ സാധനങ്ങള്‍ വാങ്ങുകയും തുടര്‍ന്ന് 2000 രൂപയുടെ വ്യാജ നോട്ട് നല്‍കുകയും ചെയ്തു. 1100 രൂപ ബാലന്‍സ് വാങ്ങി. കടയിലെ പണപ്പെട്ടിയില്‍ 500 ന്റെ നോട്ടുകള്‍ കണ്ടതോടെ ഇയാള്‍ 2000 രൂപയുടെ ചില്ലറ ആവശ്യപ്പെട്ടു. മറ്റൊരു വ്യാജ നോട്ട് നല്‍കി 500 രൂപയുടെ 4 നോട്ടുകളായി ചില്ലറയും വാങ്ങി യുവാവ് പോയി. എന്നാല്‍ പിന്നീട് കടയിലെത്തിയ ലോട്ടറി കച്ചവടക്കാരന്‍ നാല് 500 രൂപ നല്‍കി കുഞ്ഞുകുട്ടനില്‍ നിന്നു 2000 രൂപ വാങ്ങി. ഇതുമായി ഇയാള്‍ റേഷന്‍ കടയില്‍ എത്തിയപ്പോഴാണ് കറന്‍സി വ്യാജമെന്നു തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഇയാള്‍ കുഞ്ഞുകുട്ടനെ വിവരം അറിയിച്ചു. ഇതോടയൊണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...