കോട്ടയം : മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിക്ക് കൊറോണ വൈറസ് രോഗം ബാധിച്ച സാഹചര്യത്തില്‍ ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് ആരോഗ്യ വകുപ്പ് ഹോം ക്വാറന്‍റൈന്‍ നിര്‍ദേശിച്ചു . തൊഴിലാളി യൂണിയനുകളുടെയും വ്യാപാരികളുടെയും സഹകരണത്തോടെ സമ്പര്‍ക്കപ്പട്ടികയിലെ പരമാവധി ആളുകളെ കണ്ടെത്തുന്നതിനുള്ള ശ്രമവും തുടര്‍ന്നു കൊണ്ടിരിക്കുന്നു.
പൊതുസമ്പര്‍ക്കമില്ലാതെ കഴിയുന്നതിന് വീടുകളില്‍ സൗകര്യമില്ലാത്ത 25 തൊഴിലാളികളെ നാളെ കൊറോണ കെയര്‍ സെന്ററിലേക്ക് മാറ്റുന്നതാണ്. ഇന്ന് 19 പേരുടെ സാമ്പിളുകള്‍ ശേഖരിക്കുകയുണ്ടായി. രോഗം റിപ്പോര്‍ട്ട് ചെയ്ത പനച്ചിക്കാട് സ്വദേശിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ ഏഴു പേരുടെ സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്.