മരിച്ചെന്ന് ഉറപ്പായിട്ടും അഖിലിന്റെ കഴുത്തറക്കാന്‍ പ്രതികള്‍ ശ്രമിച്ചെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ടയിലെ കൊടുമണ്ണില്‍ സഹപാഠിയെ പ്രതികള്‍ കൊന്നുകുഴിച്ചു മൂടിയത് മൃഗീയമായിട്ടാണെന്ന് പോലീസ്. മരിച്ചെന്ന് ഉറപ്പായിട്ടും അഖിലിന്റെ കഴുത്തറക്കാന്‍ പ്രതികള്‍ ശ്രമിച്ചെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി. പ്രായപൂര്‍ത്തി ആകാത്തവരാണെങ്കിലും ക്രൂരമായാണ് പ്രതികള്‍ അഖിലിനെ കൊന്നത്. കൊലനടത്താന്‍ ഇവര്‍ ഉപയോഗിച്ച രീതി ഭീകരമാണെന്നും പത്തനംതിട്ട എസ്പി കെ. ജി സൈമണ്‍ പറഞ്ഞു.

കൊടും കുറ്റവാളികളുടെ മാനസികാവസ്ഥയാണ് പ്രതികളുടെതെന്ന് വ്യക്തമാക്കുന്നതാണ് കൊലപാതക രീതിയെന്ന് എസ്പി പറഞ്ഞു. പ്രതികളിലൊരാളുടെ റോളര്‍ സ്‌കേറ്റിങ് ഷൂ കൊല്ലപ്പെട്ട കുട്ടി കൊണ്ടുപോയി കേടുവരുത്തി എന്നതാണ് കൊലപാതകത്തിനുള്ള പ്രകോപനമെന്നാണ് പോലീസിന്റെ നിഗമനം. ഏപ്രില്‍ 21 നാണ് സഹപാഠികളായ രണ്ടുപേര്‍ ചേര്‍ന്ന് കൊടുമണ്‍ അങ്ങാടിക്കല്‍ സ്വദേശിയായ അഖിലിനെ വെട്ടിക്കൊലപ്പെടുത്തിയത്.

മുന്‍പ് പ്രതികള്‍ക്കെതിരെ പരാതികളും പോലീസ് കേസുകളും ഉണ്ടായപ്പോള്‍ ചില പ്രമുഖര്‍ ഇടപെട്ടാണ് ഒതുക്കി തീര്‍ത്തത്. ഒന്നിലേറെ തവണ ഇവര്‍ക്കെതിരെ കേസ് ഉണ്ടായിട്ടുണ്ട്. പ്രതികള്‍ക്ക് കഞ്ചാവ് ലോബിയുമായി ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഇടത്തിട്ട പ്രദേശത്ത് കുട്ടികള്‍ നടത്തിയ മോഷണം ഉള്‍പ്പെടെ അന്വേഷണ വിധേയമാക്കുന്നുണ്ട്.

സ്‌കൂട്ടര്‍, സൈക്കിള്‍, ടെലിവിഷന്‍ എന്നിവയാണു മോഷണം പോയിരുന്നത്. അന്വേഷണം നടത്തിയപ്പോള്‍ കുട്ടികളാണ് മോഷണം നടത്തിയതെന്ന് മനസ്സിലായി. കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ അന്നത് കാര്യമായി എടുത്തിരുന്നില്ല സാധാരണ കേസായി ഒതുങ്ങി. പിന്നീട് അങ്ങാടിക്കല്‍ പ്രദേശത്തു നടന്ന മോഷണ കേസിലും ഇവര്‍ക്കു ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞദിവസം ഡിഎജി സഞ്ജയ് കുമാര്‍ ഗുരുഡിന്‍ സ്ഥലത്തെത്തി പരിശോധന നടത്തി പരിസരവാസികളില്‍ നിന്നും മൊഴിയെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...