Wednesday, July 3, 2024 3:21 am

കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഐ​സോ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്ക് കൊ​റോ​ണ​യി​ല്ലെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം : കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഐ​സോ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്ക് കൊ​റോ​ണ​യി​ല്ലെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്. ആ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന ര​ണ്ടു പേ​രു​ടെ​യും സാ​മ്പിളു​ക​ളി​ല്‍ വൈ​റ​സി​ന്റെ  സാ​ന്നി​ധ്യ​മി​ല്ല. ആ​ല​പ്പു​ഴ​യി​ലെ നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​സ്റ്റ്യൂ​ട്ട് ഓ​ഫ് വൈ​റോ​ള​ജി​യി​ല്‍ ഇ​വ​രു​ടെ ആ​ദ്യ സാ​മ്പിളു​ക​ള്‍ പ​രി​ശോ​ധി​ച്ച​തി​ല്‍​നി​ന്നാ​ണ് വൈറസിന്റെ  സാ​ന്നി​ധ്യ​മി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.
ര​ണ്ടാ​ഴ്ച മുമ്പ്‌ വി​ദേ​ശ​ത്തു​നി​ന്നെ​ത്തി​യ ഇ​വ​ര്‍ ആ​രോ​ഗ്യ വ​കു​പ്പി​ന്റെ  നി​ര്‍​ദേ​ശ​പ്ര​കാ​രം പൊ​തു​ജ​ന സ​മ്പ​ര്‍​ക്ക​മി​ല്ലാ​തെ വീ​ട്ടി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. പ്ര​തി​ദി​ന വി​ല​യി​രു​ത്ത​ലി​ന്റെ  ഭാ​ഗ​മാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് അ​ധി​കൃ​ത​രോ​ട് പ​നി, തൊ​ണ്ട​വേ​ദ​ന, ശ്വാ​സ ത​ട​സം, ജ​ല​ദോ​ഷം തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ളു​ള്ള​താ​യി ഇ​വ​ര്‍ അ​റി​യി​ച്ച​തി​നെ​തു​ട​ര്‍​ന്ന് ആം​ബു​ല​ന്‍​സ് അ​യ​ച്ച്‌ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച്‌ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കു​ക​യാ​യി​രു​ന്നു.

സ​മാ​ന ല​ക്ഷ​ണ​ങ്ങ​ളു​മാ​യി ഒ​രാ​ളെ​ക്കൂ​ടി ഇ​ന്ന് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ നി​രീ​ക്ഷ​ണ വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​യാ​ളു​ടെ സാ​മ്പിളും പരി​ശോ​ധ​ന​യ്ക്ക​യ​ച്ചു. ഇ​തോ​ടെ മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി.
ജി​ല്ല​യി​ല്‍ ആ​ര്‍​ക്കും ഇ​തു​വ​രെ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. ചൈ​ന, ഹോ​ങ്കോം​ഗ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്ന് ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ല്‍ നാ​ട്ടി​ലെ​ത്തി​യ 81 പേ​ര്‍ ആ​രോ​ഗ്യ​വ​കു​പ്പി​ന്റെ  നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ച്‌ വീ​ടു​ക​ളി​ല്‍ ക​ഴി​യു​ന്നു​ണ്ട്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ട​മ​ല്ലെ​ങ്കി​ലും എ​ല്ലാ ദി​വ​സ​വും ഇ​വ​രു​ടെ ആ​രോ​ഗ്യ​സ്ഥി​തി വ​കു​പ്പ് വി​ല​യി​രു​ത്തു​ന്നു​ണ്ട്. വൈ​റ​സ് ബാ​ധ​യ്ക്കെ​തി​രാ​യ മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ജില്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ഡോ​ക്ട​ര്‍​മാ​ര്‍​ക്കാ​യി കോ​ട്ട​യം ഐ​എം​എ ഹാ​ളി​ല്‍ പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തൃത്താലയിൽ പ്രണയം നടിച്ച് സ്കൂൾ വിദ്യാർഥികളെ പീഡിപ്പിച്ച കേസിൽ ബസ് കണ്ടക്ടർ അറസ്റ്റിൽ

0
പാലക്കാട്: തൃത്താലയിൽ പ്രണയം നടിച്ച് സ്കൂൾ വിദ്യാർഥികളെ പീഡിപ്പിച്ച കേസിൽ ബസ്...

ഭര്‍ത്താവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ അപകടം : അങ്കണവാടി അധ്യാപികയ്ക്ക് ദാരുണാന്ത്യം

0
കാഞ്ഞങ്ങാട്: ഭർത്താവിനൊപ്പം ബൈക്ക് യാത്ര ചെയ്യുന്നതിനിടെ അപകടത്തിൽ അങ്കണവാടി അധ്യാപിക മരിച്ചു....

കൊയിലാണ്ടിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

0
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പുറക്കാട് കിഴക്കെ...

കണ്ണൂർ ഇരിട്ടി പുഴയിൽ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാർത്ഥിനികളെ കാണാതായി

0
ഇരിട്ടി: കണ്ണൂർ ഇരിട്ടി പുഴയിൽ രണ്ട് പെൺകുട്ടികളെ കാണാതായി. ഇരിട്ടി പൂവം...