കോട്ടയം മെഡിക്കൽ കോളേജിൽ കൂട്ടിരിപ്പുകാരന്റെ കാലിന് പൊട്ടലേറ്റ സംഭവം ; എസ്.ഐയ്ക്ക് സസ്പെൻഷൻ

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ ഭാര്യയുടെ ചികിത്സാര്‍ത്ഥം കൂട്ടിരിപ്പുകാരന്റെ കാലിന് പൊട്ടലേറ്റ സംഭവത്തിൽ എസ്.ഐയ്ക്ക് സസ്പെൻഷൻ. പോലീസ് കൺട്രോൾ റൂം ഗ്രേഡ് എസ്.ഐ എം.സി രാജുവിനെയാണ് സസ്‌പെൻഡ് ചെയ്തത്. മാസ്‌ക് വയ്ക്കാത്തതിന് പരാതിക്കാരനായ അജികുമാറിനെതിരെയും നടപടി. സംഭവത്തെക്കുറിച്ച്‌ നടത്തിയ അന്വേഷണത്തില്‍ പോലീസിന് വീഴ്ചവന്നു എന്ന് കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവി ഡി.ശില്പയാണ് രാജുവിനെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് നടപടി എടുത്തത്.

അതേസമയം മാസ്ക് വെച്ചില്ല എന്ന് ആരോപിച്ച്‌ പരാതിക്കാരനായ അജികുമാറിനെതിരെയും പോലീസ് നടപടി എടുത്തു. ഇയാള്‍ക്കെതിരെ ഗാന്ധിനഗര്‍ പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഭാര്യയുടെ ചികിത്സാര്‍ത്ഥം മെഡിക്കല്‍ കോളേജില്‍ കൂട്ടിരുപ്പുകാരനായി കഴിയുകയായിരുന്നു അജികുമാര്‍. ഗൈനക്കോളജി വിഭാഗത്തിന് മുന്‍വശം നില്‍ക്കുന്നതിനിടെ പോലീസ് എത്തി അതിക്രമം കാണിച്ചു എന്നാണ് അജി കുമാര്‍ പരാതിപ്പെടുന്നത്. അവിടെ കാത്തുനിന്നിരുന്ന ദൃക്സാക്ഷികളും അജികുമാര്‍ പറഞ്ഞ വാദം അംഗീകരിക്കുകയായിരുന്നു.

കൂടാതെ പോലീസ് സ്റ്റേഷനില്‍ നിന്ന് പോകുന്ന സമയത്ത് അജി കുമാര്‍ നടന്നാണ് പോയതെന്ന് സി.സി.ടി.വി പരിശോധിച്ചതില്‍ നിന്നും വ്യക്തമായതായും പോലീസ് പറയുന്നു. ഇക്കാര്യം പരുക്കേറ്റ അജികുമാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ആശുപത്രി വരെ നടന്നെത്തിയ ശേഷം കാലിന് വേദന കൂടിയതോടെയാണ് മെഡിക്കല്‍ കോളേജില്‍ തന്നെ ചികിത്സ തേടിയത് എന്നായിരുന്നു അജികുമാര്‍ വ്യക്തമാക്കിയത്. അവിടെ നടന്ന എക്സ്-റേ പരിശോധനയിലാണ് കാലിന് പൊട്ടല്‍ ഉണ്ടെന്ന് കണ്ടെത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...