കോട്ടയം : കോട്ടയം മെഡിക്കൽ കോളജിൽ മൂന്ന് വയസുകാരൻ മരിച്ചു. മാരാരിക്കുളം എസ്എൽ പുരം പുത്തൻകുളങ്ങര സുരേഷിന്റെ മകൻ അർണവ് (3) ആണ് മരിച്ചത്. കടുത്ത പനി ബാധിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച്ചയാണ് കുട്ടിയെ മെഡിക്കൽ കോളേജിൽ കൊണ്ടുവന്നത്. ആദ്യം കോവിഡ് നിരീക്ഷണ വിഭാഗത്തിൽ പ്രാഥമിക ചികിത്സയും പിന്നീട് ആരോഗ്യസ്ഥിതി മോശമായതോടെ തീവ്രപരിചരണ വിഭാഗത്തിൽ വെറ്റിലേറ്ററിലും പ്രവേശിപ്പിച്ചു. എന്നാല്‍ കുട്ടി മരിക്കുകയായിരുന്നു.
ഇതിനിടെ കൃത്യമല്ലാത്ത കുത്തിവെയ്പ്പ് മൂലമാണ് കുട്ടി മരിച്ചത് എന്നാരോപിച്ച് മാതാപിതാക്കൾ നഴ്സ് അടക്കമുള്ളവരോട് ബഹളം കൂട്ടി പ്രതിഷേധമുയർത്തുകയും ചെയ്തു. ഇതോടെ കുട്ടിയുടെ മാതാപിതാക്കൾ അപമര്യാദയായി പെരുമാറി എന്നാരോപിച്ച് നഴ്സും ഗാന്ധിനഗർ പോലീസിൽ പരാതി നൽകി. കടുത്ത ന്യുമോണിയയാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം വിവരം. ബന്ധുക്കൾ മാരാരിക്കുളം പോലീസിൽ പരാതി നൽകി.