കോട്ടയം മെഡിക്കൽ കോളജിൽ മൂന്ന് വയസുകാരൻ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കോട്ടയം മെഡിക്കൽ കോളജിൽ മൂന്ന് വയസുകാരൻ മരിച്ചു. മാരാരിക്കുളം എസ്എൽ പുരം പുത്തൻകുളങ്ങര സുരേഷിന്റെ മകൻ അർണവ് (3) ആണ് മരിച്ചത്. കടുത്ത പനി ബാധിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച്ചയാണ് കുട്ടിയെ മെഡിക്കൽ കോളേജിൽ കൊണ്ടുവന്നത്. ആദ്യം കോവിഡ് നിരീക്ഷണ വിഭാഗത്തിൽ പ്രാഥമിക ചികിത്സയും പിന്നീട് ആരോഗ്യസ്ഥിതി മോശമായതോടെ തീവ്രപരിചരണ വിഭാഗത്തിൽ വെറ്റിലേറ്ററിലും പ്രവേശിപ്പിച്ചു. എന്നാല്‍ കുട്ടി മരിക്കുകയായിരുന്നു.

ഇതിനിടെ കൃത്യമല്ലാത്ത കുത്തിവെയ്പ്പ് മൂലമാണ് കുട്ടി മരിച്ചത് എന്നാരോപിച്ച് മാതാപിതാക്കൾ നഴ്സ് അടക്കമുള്ളവരോട് ബഹളം കൂട്ടി പ്രതിഷേധമുയർത്തുകയും ചെയ്തു. ഇതോടെ കുട്ടിയുടെ മാതാപിതാക്കൾ അപമര്യാദയായി പെരുമാറി എന്നാരോപിച്ച് നഴ്സും ഗാന്ധിനഗർ പോലീസിൽ പരാതി നൽകി. കടുത്ത ന്യുമോണിയയാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം വിവരം. ബന്ധുക്കൾ മാരാരിക്കുളം പോലീസിൽ പരാതി നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...