കോട്ടയം പള്ളിക്കത്തോട്ടിലെ പെട്രോള്‍ പമ്പില്‍ നടന്ന മോഷണം ; അന്വേഷണം ശക്തമാക്കി പോലീസ്

For full experience, Download our mobile application:
Get it on Google Play

കോട്ടയം: പള്ളിക്കത്തോട്ടില്‍ പെട്രോള്‍ പമ്പില്‍ നടന്ന മോഷണത്തില്‍ അന്വേഷണം ശക്തമാക്കി പോലീസ്. മോഷ്ടാക്കള്‍ പമ്പില്‍ നിന്നും മൂന്നര ലക്ഷത്തിലേറെ രൂപയും സി.സി ടിവി ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്കുമായി കടന്നു കളയുകയായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് പളളിക്കത്തോട് കവലയില്‍ പ്രവര്‍ത്തിക്കുന്ന പളളിക്കത്തോട് ഫ്യുവല്‍സ് എന്ന പെട്രോള്‍ പമ്പില്‍ മോഷണം നടന്നത്.

അര്‍ധരാത്രി പന്ത്രണ്ട് മണിയോടെ ജീവനക്കാരില്‍ രണ്ട് പേര്‍ പമ്ബിന് മുന്നിലൂടെ കടന്ന് പോയിരുന്നു. ഈ സമയം പമ്പിലെ ലൈറ്റുകള്‍ അണഞ്ഞ് കിടക്കുയായിരുന്നു. ജീവനക്കാര്‍ വിവരം ഉടന്‍ പോലീസിനെ അറിയിച്ചു. പോലീസെത്തി നോക്കിയപ്പോഴാണ് പമ്പിന്‍റെ ഓഫീസ് വാതില്‍ പൂട്ട് പൊളിച്ച നിലയില്‍ കണ്ടെത്തിയത്. ഓഫീസില്‍ സൂക്ഷിച്ചിരുന്ന മൂന്ന് ലക്ഷത്തി അറുപതിനായിരം രൂപ മോഷ്ടാക്കള്‍ കൊണ്ടുപോയതായി ഉടമകള്‍ അറിയിച്ചു. പമ്പില്‍ സി.സി.ടിവി ക്യാമറകള്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇതിലെ ദൃശ്യങ്ങള്‍ ശേഖരിക്കുന്ന ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡറും കവര്‍ന്നിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയം അതിരൂപതയുടെ സഹായ മെത്രാനായി മോൺസിഞ്ഞോർ ഫാദർ തോമസ് ആനിമൂട്ടിലിനെ തെരഞ്ഞെടുത്തു

0
കൊച്ചി: സിറോ മലബാർ സഭക്ക് പുതിയ സഹായ മെത്രാൻ. കോട്ടയം അതിരൂപതയുടെ സഹായ...

കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ പ്രധാന പ്രതിയെ പിടികൂടി

0
കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ...

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന് വേണ്ടിയുള്ള ക്രൈംബ്രാഞ്ച് തുടരന്വേഷണം അവസാനിപ്പിക്കുന്നു

0
തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന് വേണ്ടിയുള്ള ക്രൈംബ്രാഞ്ച് തുടരന്വേഷണവും അവസാനിപ്പിക്കുന്നു. സുകുമാരക്കുറുപ്പിനെ കണ്ടെന്ന്...

തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത് സംബന്ധിച്ച സി.പി.എം ആരോപണം അടിസ്ഥാന...

0
പത്തനംതിട്ട : തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത് സംബന്ധിച്ച്...