കോട്ടയം റെയിൽവേ സ്റ്റേഷൻ : ഗുഡ് ഷെഡ് റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താനുളള നീക്കം നിർത്തിവെക്കുന്നു

For full experience, Download our mobile application:
Get it on Google Play

കോട്ടയം: റെയിൽവേ സ്റ്റേഷന്റെ രണ്ടാം കവാടം ആദ്യ ഘട്ടം ഡിസംബറിൽ തുറന്ന് കൊടുക്കുമെന്ന് തോമസ് ചാഴികാടൻ എംപി വിളിച്ച് ചേർത്ത അവലോകന യോഗത്തിൽ റെയിൽവേ ഡിആർഎം, എസ്.എൻ ശർമ്മ അറിയിച്ചു. രണ്ട് എസ്കലേറ്ററുകൾ ടിക്കറ്റ് കൗണ്ടറുകൾ എന്നിവ ഉൾപ്പെടെ രണ്ടാം കവാടം പൂർണ്ണമായും 2024 മാർച്ച് മാസത്തിന് മുൻപായി പ്രവർത്തന ക്ഷമമാവും. എല്ലാ പ്ലറ്റ്ഫോമുകളെയും ബന്ധിപ്പിക്കുന്ന ഫുട്ട് ഓവർബ്രിഡ്ജും മാർച്ച് മസത്തിന് മുൻപ് പൂർത്തിയാകും. റെയിൽവേ സ്റ്റേഷനെയും റബ്ബർ ബോർഡ് ഓഫീസിനെയും ബന്ധിപ്പിക്കുന്ന മദർ തെരേസ റോഡിൻറെ പുനർ നിർമ്മാണവുമായി ബദ്ധപ്പെട്ട് ഡിസൈൻ തയ്യാറാക്കുന്നതിലേക്കായി ഐഐടിയുടെ റിപ്പോർട്ട് ഉടൻ ലഭിക്കുന്നതും നിർമ്മാണത്തിനുള്ള തുടർ നടപടികൾ ഉടൻ ആരംഭിക്കുന്നതുമാണെന്നും റെയിൽവേ അധികൃതർ എംപിക്ക് ഉറപ്പ് നൽകി.

ഗുഡ് ഷെഡ് റോഡിൽ നിയന്ത്രണം ഏർപ്പെടുത്തുവാനുള്ള നീക്കം താൽകാലികമായി നിർത്തിവെക്കും. കോട്ടയം സ്റ്റേഷൻറെ രണ്ടാം പ്രവേശന കവാടത്തിന്റെ നിർമ്മാണം പൂർത്തിയായ ശേഷം ആവശ്യമായ വിലയിരുത്തൽ നടത്തും. യാതൊരു കാരണവശാലും ഗുഡ്‌ഷെഡ് റോഡിലൂടെയുള്ള ഗതാഗതം നിർത്തിവെക്കുവാൻ അനുവദിക്കുകയില്ല എന്ന് എം.പി അറിയിച്ചു. കോട്ടയം റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റുഫോമുകളിലെ ചോർച്ച ഒഴിവാക്കുന്നതിനുള്ള അറ്റകുറ്റപ്പണികൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കാനും പ്ലാറ്റുഫോമുകൾക്ക് പൂർണ്ണമായും മേൽക്കൂര തയ്യാറാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു.

മണ്ഡലകാലം തുടങ്ങും മുൻപ് കോട്ടയം റെയിൽവേ സ്റ്റേഷനിൽ കൂടുതൽ പാർക്കിഗ് സൗകര്യം സജ്ജമാക്കുന്നതാണെന്ന് റെയിൽവേ അറിയിച്ചു. ശബരിമല മണ്ഡല മകരവിളക്ക് കാലത്തു തീർഥാടകർക്ക് കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഇരുമുടി കെട്ടുകൾ സൂക്ഷിക്കുന്നതിനുള്ള പ്രത്യേക സൗകര്യങ്ങൾ, തീർഥാടകർക്ക് വിശ്രമിക്കുവാനുള്ള അധിക സൗകര്യങ്ങൾ, കെഎസ്ആർടിസി ബസുകൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ എന്നിവ സജ്ജമാക്കുന്നതാണ്. കുമരനെല്ലൂർ റെയിൽവേ സ്റ്റേഷനിൽ എറണാകുളം ഭാഗത്തേക്കുള്ള ലൈനിൽ പ്ലാറ്റ്‌ഫോം ഉയർത്തി നിർമ്മിക്കും. രണ്ട് പ്ലാറ്റുഫോമുകളെ തമ്മിൽ ബന്ധിപ്പിച്ചു ഫൂട്ട് ഓവർബ്രിഡ്ജും (എഫ്ഒബി), ആവശ്യമായ പ്ലാറ്റ്ഫോം ഷെൽട്ടർ എന്നിവ നിർമ്മിക്കുന്നതാണ്.

വളവുകൾ നിവർത്തി കായംകുളം-കോട്ടയം-എറണാകുളം പാതയിൽ വേഗം മണിക്കൂറിൽ 110 കിലോമീറ്ററായി വർദ്ധിപ്പിക്കുവാനുള്ള പദ്ധതി അടുത്ത മാർച്ചിൽ പൂർത്തിയാകുമെന്നും റെയിൽവേ അറിയിച്ചു. മുട്ടമ്പലം-ചന്തക്കടവ് റോഡിലെ റെയിൽവേ അണ്ടർ പാസ്സിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള നടപടികൾ, അപ്പ്രോച് റോഡുകൾ നന്നാക്കുന്നതിനുള്ള നടപടികൾ എന്നിവ കൈക്കൊള്ളുന്നതാണ്. അതോടൊപ്പം തന്നെ കാൽനട യാത്രക്കാർക്ക് ആവശ്യമായ വെളിച്ചം ലഭിക്കുന്നതിനുള്ള സംവിധാനവും ഏർപ്പെടുത്തുന്നതാണ്. കോട്ടയം റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റുഫോമിലുടെ ട്രെയിനുകളുടെ വേഗത മണിക്കൂറിൽ 15 കിലോമീറ്ററിൽ നിന്നും 45 കിലോമീറ്ററായി വർധിപ്പിക്കുന്നതിനുള്ള പദ്ധതി പൂർത്തിയായി വരുന്നു.

പാതയിരട്ടിപ്പിക്കലിന്റെ ഭാഗമായി വയഡക്റ്റ് നിർമ്മിച്ചപ്പോൾ തോടുകൾ, കലുങ്ക് എന്നിവ അടഞ്ഞതുമൂലം മൂലവട്ടം കുറ്റിക്കാട് ദേവി ക്ഷേത്രത്തിനു സമീപമുള്ള വീടുകളിൽ വെള്ളക്കെട്ട് ഉണ്ടായത് പരിഹരിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളും. എം.പി യുടെ നിർദേശാനുസരണം മണ്ഡലത്തിലെ റെയിൽവേയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗത്തിലാണ് ഇക്കാര്യങ്ങൾ തീരുമാനമായത്. അവലോകന യോഗത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കോട്ടയം നഗരസഭാ കൗൺസിലർമാരായ മോളിക്കുട്ടി സെബാസ്റ്യൻ, സിൻസി പാറയിൽ, തിരുവനന്തപുരം റെയിൽവേ ഡിവിഷണൽ മാനേജർ എസ് എൻ ശർമ്മ, സീനിയർ ഡിവിഷണൽ എഞ്ചിനിയർ നരസിംഹ ചാരി, സീനിയർ ഡിസിഎം ഹരികൃഷ്ണൻ മറ്റ് റെയിൽവേ ഉന്നത ഉദ്യോഗസ്ഥർ, ജോജി കുറത്തിയാടൻ, എന്നിവർ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ കേരളത്തിൽ പ്രതിഷേധിച്ചവർക്കെതിരായ കേസുകൾ പിൻവലിക്കാൻ നീക്കം

0
തിരുവനന്തപുരം: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ നടന്ന...

രാജ്യത്തെ തന്നെ പിടിച്ചു കുലുക്കിയ വിദ്യാർഥി സമരത്തിനെതിരെ ക്രൂരമായ അപവാദ പ്രചാരണങ്ങളാണ് ആർഎസ്എസും അവരുടെ...

0
ഡൽഹി: ഡൽഹി ജന്തർ മന്തറിൽ അരങ്ങേറിയ രാജ്യത്തെ തന്നെ പിടിച്ചു കുലുക്കിയ...

ക്രിമിനൽ പശ്ചാത്തലമില്ലാത്ത മുഴുവൻ വിദ്യാർഥികളെയും ഉടൻ വിട്ടയക്കാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

0
ഡൽഹി: വിദ്യാർഥി പ്രക്ഷോഭങ്ങൾക്കെതിരായ പോലീസ് അതിക്രമങ്ങളിൽ കർശന നിലപാടുമായി സുപ്രിംകോടതി. ക്രിമിനൽ...

ഹരിപ്പാട്ട് സ്വന്തം സ്ഥാപനത്തിന് മുന്നിലുള്ള പെട്ടിക്കട പൊളിച്ച സംഭവത്തിൽ പോലീസ് നടപടി വിവാദത്തിൽ

0
ആലപ്പുഴ: ഹരിപ്പാട്ട് സ്വന്തം സ്ഥാപനത്തിന് മുന്നിലുള്ള പെട്ടിക്കട ശ്രീവൽസം ഗ്രൂപ്പ് പൊളിച്ച...