കയര്‍ കുരുങ്ങി കാല്‍നടയാത്രികന്‍ മരിച്ച സംഭവം ; ലോറി ഡ്രൈവർ അറസ്റ്റിൽ, നരഹത്യയ്ക്ക് കേസെടുക്കും

For full experience, Download our mobile application:
Get it on Google Play

കോട്ടയം: ലോറിയില്‍ കെട്ടിയ കയര്‍ കാലില്‍ കുരുങ്ങി കാല്‍നടയാത്രികന്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശി ജീവരാജയുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇയാള്‍ക്ക് വീഴ്ചയുണ്ടായെന്നാണു വിലയിരുത്തല്‍. ജീവരാജയ്‌ക്കെതിരെ നരഹത്യയ്ക്കു കേസെടുക്കും. ഇന്ന് പുലര്‍ച്ചെ കോട്ടയം സംക്രാന്തിയിലാണ് ദാരുണ സംഭവമുണ്ടായത്. സംക്രാന്തി സ്വദേശി മുരളി (50) ആണു മരിച്ചത്. ഡ്രൈക്ലീനിങ് സ്ഥാപനത്തില്‍ ജീവനക്കാരനായ മുരളി പുലര്‍ച്ചെ നടക്കാനിറങ്ങിയപ്പോഴാണ് അപകടം. ഏറ്റുമാനൂരില്‍ നിന്ന് കോട്ടയത്തേക്ക് പച്ചക്കറിയുമായി വന്ന ലോറിയിലെ കയറാണ് കാലില്‍ കുരുങ്ങിയത്. മുരളിയുമായി ലോറി 100 മീറ്ററോളം നീങ്ങി. ശരീരവും കാലും രണ്ട് ഇടങ്ങളിലായാണ് കണ്ടെത്തിയത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെന്തുരുകി കേരളം : ജാഗ്രത നിർദ്ദേശവുമായി കാലാവസ്ഥാവകുപ്പ് ; വ്യാഴം മുതൽ മൂന്നുദിവസം മഴയ്ക്ക്...

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കനത്ത ചൂട് അനുഭവപ്പെടും. പകൽ ജാഗ്രത...

പമ്പാ ജലമേള സെപ്റ്റംബർ 13ന് നീരേറ്റുപുറത്ത് ; പ്രമുഖ വള്ളങ്ങൾ പങ്കെടുക്കും

0
കോട്ടയം : കെ.സി.മാമ്മൻ മാപ്പിള ട്രോഫിക്കായുള്ള ഉത്രാടം തിരുനാൾ പമ്പാ ജലമേളയും...

പ്രധാനമന്ത്രിക്കെതിരെ പോസ്റ്റ് : ഇടുക്കി ക്രൈംബ്രാഞ്ചിലെ വനിതാ എഎസ്ഐക്ക് സസ്‌പെൻഷൻ

0
ചെറുതോണി : പ്രധാനമന്ത്രിയെയും കേന്ദ്ര സർക്കാരിനെയും അപമാനിക്കുന്ന ഫെയ്സ്ബുക് പോസ്റ്റുകൾ ഉൾപ്പെടെ...

കണ്ണൂരിൽ 27കാരിയുടെ മരണത്തിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്

0
കൂത്തുപറമ്പ്: കണ്ണൂർ കൂത്തുപറമ്പിൽ 27കാരി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്ത കേസിൽ...