കോട്ടയം: താഴത്തങ്ങാടി പാറപ്പാടത്ത് വീട്ടമ്മയെ വീട്ടിനുള്ളില്‍ തലക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഭര്‍ത്താവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താഴത്തങ്ങാടി പാറപ്പാടം ഷാനി മന്‍സിലില്‍ ഷീബ(60) ആണ് മരിച്ചത്. ഭര്‍ത്താവ് സാലി(65) തലക്ക് ഷോക്കേറ്റ നിലയില്‍ കോട്ടയം മെഡി. കോളജില്‍ ചികിത്സയിലാണ്. മോഷണശ്രമമാണെന്നാണ് കരുതുന്നത്. വീടിന്റെ പോര്‍ച്ചില്‍ കിടന്ന വാഗണാര്‍ കാര്‍ കാണാതായിട്ടുണ്ട്. ഇരുവരെയും വീടിനുള്ളില്‍ കൈകാലുകള്‍ കെട്ടിയിട്ട നിലയിലാണ് കണ്ടെത്തിയത്. അടുക്കളയിലെ ഗ്യാസ് സിലിന്‍ഡറും തുറന്നു വെച്ചിരിക്കുകയായിരുന്നു അക്രമി.
മോഷണത്തിനിടെ വീട്ടമ്മയെ തലക്കടിച്ചു കൊന്നു ; ഭര്‍ത്താവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍
RECENT NEWS
Advertisment