മൊഴികള്‍ പലതും പരസ്പരവിരുദ്ധം ; പങ്കാളി കൈമാറ്റ കേസില്‍ കൂടുതല്‍ അന്വേഷണത്തിന് പോലീസ്

For full experience, Download our mobile application:
Get it on Google Play

കോട്ടയം: പങ്കാളി കൈമാറ്റ കേസില്‍ കൂടുതല്‍ അന്വേഷണത്തിന് പോലീസ്. കേസിലെ പരാതിക്കാരിയെ കൊന്നത് ഭര്‍ത്താവ് തന്നെയെന്ന നിഗമനത്തിലാണ് പോലീസ്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുന്ന ഭര്‍ത്താവ് ഷിനോ മാത്യുവിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ ഇയാളുടെ ആരോഗ്യനില സാധാരണ നിലയിലെത്തിയെങ്കിലും മാനസികനില കൂടി പരിശോധിച്ച ശേഷം കസ്റ്റഡിയില്‍ ചോദ്യം ചെയ്താല്‍ മതിയെന്ന നിഗമനത്തിലാണ് പോലീസ്.

ആശുപത്രിയില്‍ വെച്ചുള്ള ചോദ്യം ചെയ്യലില്‍ പരസ്പര വിരുദ്ധമായാണ് ഇയാള്‍ സംസാരിക്കുന്നത്. ഇതുകൂടി കണക്കിലെടുത്താണ് അറസ്റ്റ് വൈകുന്നത്. കഴിഞ്ഞ ദിവസം മണര്‍കാട് മാലത്തെ വീട്ടില്‍ വച്ചാണ് ഷിനോയുടെ ഭാര്യയായ ജൂബി കൊല്ലപ്പെട്ടത്. പങ്കാളിയെ കൈമാറ്റം ചെയ്ത കേസിനു പിന്നാലെ ഭര്‍ത്താവുമായി പിണങ്ങി മക്കളോടൊപ്പം സ്വന്തം വീട്ടില്‍ താമസിക്കുകയായിരുന്നു ജൂബി. വീട്ടുമുറ്റത്ത് രക്തംവാര്‍ന്ന് കിടക്കുന്ന ജൂബിയെ ആദ്യം കണ്ടത് ജൂബിയുടെ മക്കളാണ്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജൂബിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

0
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഓ​ഗസ്റ്റ് 3...

പി സി ജോർജിന്റെ വീട്ടിലും വെള്ളം കയറി

0
പൂഞ്ഞാർ: കോട്ടയത്തിന്റെ കിഴക്കൻ മേഖലകളിലുണ്ടായ കനത്ത മഴയിൽ ബിജെപി ദേശീയ...

കോടതി ഉത്തരവനുസരിച്ച് ഫ്ലാറ്റൊഴിപ്പിക്കാനെത്തി , വീട്ടുടമയുടെ ഭാര്യയ്ക്ക് നേരെ വെടിയുതിർത്തത് അഭിഭാഷകൻ

0
ചണ്ഡീഗഢ്: ചണ്ഡീഗഢിലെ സെക്ടർ 42ൽ ഒരു സ്ത്രീയ്ക്ക് നേരെ വെടിയുതിർത്തത് അഭിഭാഷകൻ....

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി ശ്രീനാരായണ സഹോദര ധർമവേദി ചെയർമാൻ ഗോകുലം ഗോപാലൻ

0
കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി...