വയലിനില്‍ അമൃതധാരായി കൊട്ടയൂര്‍ വി ജനാര്‍ദ്ദനന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  ശബരിനാഥന് വയലിനില്‍ സംഗീതാര്‍ച്ചനയുമായി യുവ വയലിനിസ്റ്റ് കൊട്ടയൂര്‍ ജനാര്‍ദ്ദനന്‍. തമിഴ്‌നാട്ടിലെ യുവ കര്‍ണ്ണാടക സംഗീതജ്ഞരില്‍ ശ്രദ്ധേയനായി വരുന്ന കൊട്ടയൂര്‍ വി ജനാര്‍ദ്ദനന്‍ തന്റെ അമ്മാവനൊപ്പമാണ് സന്നിധാന മുഖ്യ മണ്ഡപത്തെ സംഗീത സാന്ദ്രമാക്കിയത്. കര്‍ണ്ണാടക സംഗീതത്തിലെ അനശ്വരകൃതികള്‍ക്കൊപ്പം ഭക്തിഗാനങ്ങളും ഗീതങ്ങളും ദര്‍ശനത്തിനെത്തിയ അയ്യപ്പഭക്തര്‍ക്ക് അമൃതധാരയായി.

പ്രസിദ്ധമായ വാതാപി ഗണപതിം ഭജേ.. എന്ന കൃതിയോടെയാണ് ജനാര്‍ദ്ദനന്‍ വയലിന്‍ കച്ചേരി തുടങ്ങിയത്. തുടര്‍ന്ന് അന്നമാചാര്യരുടെ ബ്രഹ്മം ഒക്കടെ പരം ബ്രഹ്മം ഒക്കടെയെന്ന കീര്‍ത്തനവും ഭക്തി ഗായകന്‍ വീരമണിരാജിന്റെ സ്വാമി അയ്യപ്പ എന്ന ഭക്തിഗാനവും ജനാര്‍ദ്ദനന്‍ വായിച്ചു. ശിങ്കാരവേലനെ ദേവാ എന്ന ജനപ്രിയ സിനിമാ ഭക്തിഗാനവും കാനഡ രാഗത്തിലെ ജനപ്രിയ കൃതിയായ അലൈ പായുതെയും പുരന്ദരദാസ കൃതിയായ ഭാഗ്യാത ലക്ഷ്മി ബാരമ്മയും വായിച്ചത് ശ്രോതാക്കളെ ആനന്ദത്തിലാഴ്ത്തി.

തവിലില്‍ അമ്മാവന്‍ കൂടിയായ തൃക്കണമഗെ ജി രാജ അകമ്പടിയായി. തഞ്ചാവൂരിലെ സംഗീത കുടുംബത്തില്‍ ജനിച്ച ജനാര്‍ദ്ദനന്‍ പത്ത് വയസ് മുതല്‍ വയലിന്‍ അഭ്യസിക്കുന്നു. പ്രമുഖ വയലിന്‍ ആചാര്യന്‍ ദേവി പ്രസാദാണ് ഗുരു. ഭാരതി ദാസന്‍ സര്‍വ്വകലാശാലയില്‍ നിന്നും സംഗീതത്തില്‍ സ്വര്‍ണ്ണ മെഡലോടെ ബിരുദാനന്തര ബിരുദം നേടിയ ജനാര്‍ദ്ദനന്‍ നിരവധി വേദികളില്‍ കച്ചേരി അവതരിപ്പിച്ച് വരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...