വടകര ടൗണിൽ കൊട്ടിക്കലാശത്തിന് അനുമതിയില്ല

For full experience, Download our mobile application:
Get it on Google Play

വടകര : വടകര ടൗണില്‍ ഇന്ന് നടക്കുന്ന കേന്ദ്രീകൃത കൊട്ടിക്കലാശം ഒഴിവാക്കും. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് തീരുമാനം. വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് കൊട്ടിക്കലാശം ഒഴിവാക്കാന്‍ തീരുമാനമായത്. പ്രകടനങ്ങള്‍, ഓപ്പണ്‍ വാഹനത്തിലെ പ്രചാരണം, ഡിജെ തുടങ്ങിയവ പൂര്‍ണ്ണമായും ഒഴിവാക്കും.
വടകര മണ്ഡലത്തിലെ കൊട്ടിക്കലാശം തലശ്ശേരിയില്‍ നടക്കും. ഇന്നാണ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് സംസ്ഥാനത്ത് കൊട്ടിക്കലാശം . വടകരയായിരുന്നു ഏറ്റവും ശ്രദ്ധയേറിയ പ്രചരണം നടന്ന മണ്ഡലം. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ വിവാദങ്ങളും വടകരക്കൊപ്പം കൂടി. ഒടുവിലത് അശ്ലീല വീഡിയോ ആരോപണം വരെ എത്തി നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വടകരയില്‍ കേന്ദ്രീകൃത കൊട്ടിക്കലാശം ഒഴിവാക്കിയിരിക്കുന്നത്.

തനിക്കെതിരെ ഉന്നയിച്ച വ്യാജആരോപണം പിൻവലിക്കണമെന്നാവശ്യപ്പെട്ടു യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ കെ.കെ. ശൈലജയ്ക്കു വക്കീൽ നോട്ടിസ് അയച്ചതിനു പിന്നാലെ നവമാധ്യമങ്ങളിൽ വ്യാജപ്രചാരണവും അധിക്ഷേപങ്ങളും നടത്തിയെന്ന് ആരോപിച്ച് ഷാഫി പറമ്പിലിനെതിരെ ശൈലജ വക്കീൽ നോട്ടിസ് അയച്ചു. കെ.കെ.ശൈലജ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ എന്നിവർ നടത്തിയ വ്യാജപ്രചാരണവും ഗൂഢാലോചനയും അന്വേഷിക്കണമെന്നാവശ്യപ്പെട്ടു ഷാഫി പറമ്പിൽ ഡിജിപിക്കു പരാതി നൽകിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...