പന്ത്രണ്ടു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് വിമാനത്തിൽ രക്ഷിതാവിനൊപ്പം സീറ്റ് ഉറപ്പാക്കണം- DGCA

For full experience, Download our mobile application:
Get it on Google Play

മുംബൈ: പന്ത്രണ്ടു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് വിമാനയാത്രയില്‍ രക്ഷിതാക്കളുടെ അടുത്തിരുന്ന് യാത്ര ചെയ്യാനാകുംവിധം സീറ്റ് ഉറപ്പാക്കണമെന്ന് വിമാനക്കമ്പനികള്‍ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡി.ജി.സി.എ.) നിര്‍ദേശം. വിമാനങ്ങളിലെ സേവനങ്ങളും ഫീസുകളും കമ്പനികള്‍ക്കു സ്വതന്ത്രമായി നിശ്ചയിക്കാന്‍ അനുമതി നല്‍കിയിരുന്നു. ഇതനുസരിച്ച് അധികമുള്ള ബാഗേജിനും മുൻഗണനാടിസ്ഥാനത്തിൽ സീറ്റ് ബുക്ക് ചെയ്യുന്നതിനും ഭക്ഷണത്തിനും മറ്റും പ്രത്യേകം നിരക്കുകൾ ഈടാക്കാൻ കമ്പനികൾക്കാകും. ഇതുകാരണം പന്ത്രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികൾ രക്ഷിതാക്കളിൽനിന്നകന്ന് ഒറ്റയ്ക്കിരുന്ന് യാത്ര ചെയ്യുന്ന സാഹര്യങ്ങൾ ആവർത്തിക്കുന്നു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ഡി.ജി.സി.എ. കമ്പനികൾക്ക് പുതിയ നിർദേശം നൽകിയിരിക്കുന്നത്.

ഉത്തരവു പ്രകാരം ഒരേ പി.എൻ.ആർ. നമ്പറിൽ യാത്ര ചെയ്യുന്ന, പന്ത്രണ്ടു വയസ്സുവരെയുള്ള കുട്ടിയെ, ഒപ്പമുള്ള ഒരു രക്ഷിതാവിന്റെയെങ്കിലും അടുത്തിരിക്കാൻ സൗകര്യം നൽകണം. ഇവരുടെ യാത്രാ വിവരങ്ങൾ സൂക്ഷിക്കാനും ഡി.ജി.സി.എ. നിർദേശിച്ചിട്ടുണ്ട്. വെബ് ചെക്കിൻ ചെയ്യുന്ന സമയത്ത് വിമാനക്കമ്പനികൾ ഓരോ സീറ്റിനും പ്രത്യേകം നിരക്ക് ഈടാക്കുന്നതിൽ ആശങ്കയറിയിച്ച് ഉപഭോക്തൃകാര്യ സെക്രട്ടറിക്ക് കഴിഞ്ഞവർഷം പരാതി ലഭിച്ചിരുന്നു. ഇത് നീതിയുക്തമല്ലാത്ത വ്യാപാരരീതിക്കു കാരണമാകുമെന്നായിരുന്നു പരാതി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...