കൊച്ചിയിൽ ഫൂട്ട്പാത്തുകളില്‍ സ്ഥാപിച്ചിരുന്ന ട്രാൻസ്ഫോമറുകളും വൈദ്യുതി പോസ്റ്റുകളും മാറ്റിത്തുടങ്ങി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: എറണാകുളം നഗരത്തിൽ സുരക്ഷയില്ലാതെ ഫൂട്ട്പാത്തുകളിൽ സ്ഥാപിച്ചിരുന്ന ട്രാൻസ്ഫോമറുകളും വൈദ്യുതി പോസ്റ്റുകളും കെ.എസ്.ഇ.ബി നീക്കം ചെയ്തു തുടങ്ങി. അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ട്രാൻസ്ഫോർമറുകളെ കുറിച്ചുള്ള മീഡിയവൺ വാർത്തയെ തുടർന്നാണ് നടപടി. എംജി റോഡിൽ സ്ഥാപിച്ച ട്രാൻസ്ഫോർമറുകളും വൈദ്യുതി പോസ്റ്റുമാണ് കെ.എസ്.ഇ.ബി സെൻട്രൽ സബ് എൻജിനീയറുടെ നേതൃത്വത്തിൽ നീക്കം ചെയ്തത്. മീഡിയവണ്‍ വാർത്തയ്ക്ക് പിന്നാലെ പൊതുപ്രവർത്തകരും കെ.എസ്.ഇ.ബിക്ക് പരാതി നൽകിയിരുന്നു. ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത സ്ഥലത്ത് കെ.എസ്.ഇ.ബിയുടെ ചിലവിൽ പുതിയ ട്രാൻസ്ഫോമറുകളും പോസ്റ്റുകളും സ്ഥാപിക്കും. പൂർണമായി വൈദ്യുതി നിയന്ത്രണമേർപ്പെടുത്തിയ ശേഷമാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. കലൂർ കടവന്ത്ര റോഡുകളിലെ പോസ്റ്റുകളും ട്രാൻസ്ഫോർമറുകളും ഉടൻ നീക്കം ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജി. സുകുമാരൻ നായർക്കെതിരായ അധിക്ഷേപം : കെ.ബി. ഗണേഷ് കുമാർ മാപ്പ് പറയണമെന്ന് എൻ.എസ്.എസ്...

0
പത്തനാപുരം: എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ അധിക്ഷേപിച്ച കെ.ബി....

വിഭജനം ഒരുപാട് ജീവിതങ്ങളെ തകർത്തു ; ഐക്യവും സാഹോദര്യവും നിലനിർത്താൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

0
ന്യൂഡൽഹി : ഇന്ത്യ വിഭജനത്തിൻ്റെ വേദന അനുഭവിച്ചവരെ അനുസ്മരിച്ചു പ്രധാനമന്ത്രി നരേന്ദ്ര...

കൊട്ടാരക്കരയിൽ 150 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിലായി

0
കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ വൻ എംഡിഎംഎ വേട്ട. ഓണവിപണി ലക്ഷ്യമിട്ട് എത്തിച്ച...

യുവതിയെ ഒന്നിച്ച് മരിക്കാമെന്ന് വിശ്വസിപ്പിച്ച കൊലപ്പെടുത്തിയ കേസിലെ പ്രതി മരിച്ച നിലയിൽ

0
കോഴിക്കോട്: തടമ്പാട്ടുതാഴത്ത് യുവതിയെ കൊലപ്പെടുത്തിയ കേസ്സിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി....