Thursday, May 8, 2025 10:25 am

കൊട്ടിയം കെട്ടിട അപകടം ; മരണപ്പെട്ട തൊഴിലാളികള്‍ക്ക് സാമ്പത്തികസഹായം നല്‍കണം

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കൊട്ടിയത്ത് കെട്ടിട നിര്‍മാണത്തിനിടെ അപകടത്തില്‍ മരിച്ച രണ്ട് തൊഴിലാളികളുടെയും കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷം രൂപ വീതം സാമ്പത്തിക സഹായം നല്‍കണമെന്ന് അണ്ണാ ഡി എച്ച് ആര്‍ എം പാര്‍ട്ടി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് സജി കൊല്ലം ആവശ്യപ്പെട്ടു. ഇരു കുടുംബങ്ങളിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചിരുന്നു. 43 വയസ്സ് മാത്രമുള്ള ചെറുപ്പക്കാരാണ് മരണപ്പെട്ടത്. പറക്കമുറ്റാത്ത കുട്ടികളും ഭാര്യയും അടങ്ങുന്ന നിര്‍ധന കുടുംബമാണ് ഇരുവര്‍ക്കും. കുടുംബത്തിന്റെ അത്താണിയായ ഇവരുടെ വേര്‍പാട് കുടുംബത്തിന് താങ്ങാന്‍ കഴിയുന്നതിനും അപ്പുറമാണ്. അന്നന്നത്തെ അന്നത്തിനായി അധ്വാനിക്കുന്ന ഈ കുടുംബത്തെ നിലനിര്‍ത്താന്‍ സാമ്പത്തികമായ സഹായം ഇക്കാലയളവില്‍ അനിവാര്യമാണ്.

പട്ടികജാതി വികസന വകുപ്പിന്റെ സഞ്ചിത നിധി (കോര്‍പ്പസ് ഫണ്ട്) ഉപയോഗപ്പെടുത്തി ദലിത് വിഭാഗത്തില്‍പ്പെട്ട ഇരുവരുരെയും സഹായിക്കുന്നത് സര്‍ക്കാരിന് അധിക ബാധ്യത ഉണ്ടാക്കില്ലെന്നും എത്രയും പെട്ടെന്ന് അനുകൂലമായ നടപടി ഉണ്ടാകണമെന്നും സജി കൊല്ലം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് അണ്ണാ ഡി എച്ച് ആര്‍ എം പാര്‍ട്ടി മുഖ്യമന്ത്രിക്കും പട്ടികജാതി വികസന വകുപ്പ് മന്ത്രിക്കും നിവേദനം നല്‍കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഡി. സുരേന്ദ്രൻ കർമ്മരംഗത്തെ ശ്രേഷ്ഠ വ്യക്തിത്വമായിരുന്നു ; മോഹൻ ബാബു

0
കോഴഞ്ചേരി : എസ്. എൻ. ഡി. പി. യോഗം കോഴഞ്ചേരി യൂണിയൻ...

ഔദ്യോഗികവസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവം ; ജസ്റ്റിസ് യശ്വന്ത് വർമ്മ കുറ്റക്കാരനെന്ന് ആഭ്യന്തര...

0
ന്യൂഡൽഹി: ഔദ്യോഗികവസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവത്തിൽ ജസ്റ്റിസ് യശ്വന്ത് വർമ്മ...

എന്തെങ്കിലും സഹായം ചെയ്യാൻ കഴിയുമെങ്കിൽ ഞാൻ അവിടെയുണ്ടാകും : ഡോണൾഡ് ട്രംപ്

0
വാഷിംഗ്ടൺ : ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ വർദ്ധിച്ചുവരുന്നതിനിടയിൽ നിലപാട് വ്യക്തമാക്കി...

പന്തളം കീരുകുഴിയില്‍ നാലിനം ലഹരി വസ്തുക്കളുമായി യുവാവ് പിടിയില്‍

0
പത്തനംതിട്ട : പന്തളം കീരുകുഴിയില്‍ നാലിനം ലഹരി വസ്തുക്കളുമായി യുവാവ്...