Saturday, April 27, 2024 12:01 pm

കൊട്ടിയം കെട്ടിട അപകടം ; മരണപ്പെട്ട തൊഴിലാളികള്‍ക്ക് സാമ്പത്തികസഹായം നല്‍കണം

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കൊട്ടിയത്ത് കെട്ടിട നിര്‍മാണത്തിനിടെ അപകടത്തില്‍ മരിച്ച രണ്ട് തൊഴിലാളികളുടെയും കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷം രൂപ വീതം സാമ്പത്തിക സഹായം നല്‍കണമെന്ന് അണ്ണാ ഡി എച്ച് ആര്‍ എം പാര്‍ട്ടി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് സജി കൊല്ലം ആവശ്യപ്പെട്ടു. ഇരു കുടുംബങ്ങളിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചിരുന്നു. 43 വയസ്സ് മാത്രമുള്ള ചെറുപ്പക്കാരാണ് മരണപ്പെട്ടത്. പറക്കമുറ്റാത്ത കുട്ടികളും ഭാര്യയും അടങ്ങുന്ന നിര്‍ധന കുടുംബമാണ് ഇരുവര്‍ക്കും. കുടുംബത്തിന്റെ അത്താണിയായ ഇവരുടെ വേര്‍പാട് കുടുംബത്തിന് താങ്ങാന്‍ കഴിയുന്നതിനും അപ്പുറമാണ്. അന്നന്നത്തെ അന്നത്തിനായി അധ്വാനിക്കുന്ന ഈ കുടുംബത്തെ നിലനിര്‍ത്താന്‍ സാമ്പത്തികമായ സഹായം ഇക്കാലയളവില്‍ അനിവാര്യമാണ്.

പട്ടികജാതി വികസന വകുപ്പിന്റെ സഞ്ചിത നിധി (കോര്‍പ്പസ് ഫണ്ട്) ഉപയോഗപ്പെടുത്തി ദലിത് വിഭാഗത്തില്‍പ്പെട്ട ഇരുവരുരെയും സഹായിക്കുന്നത് സര്‍ക്കാരിന് അധിക ബാധ്യത ഉണ്ടാക്കില്ലെന്നും എത്രയും പെട്ടെന്ന് അനുകൂലമായ നടപടി ഉണ്ടാകണമെന്നും സജി കൊല്ലം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് അണ്ണാ ഡി എച്ച് ആര്‍ എം പാര്‍ട്ടി മുഖ്യമന്ത്രിക്കും പട്ടികജാതി വികസന വകുപ്പ് മന്ത്രിക്കും നിവേദനം നല്‍കി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

രണ്ടാഴ്ചയ്ക്കിടെ പുനലൂരില്‍ സൂര്യതാപമേറ്റത് ഇരുപതിലേറെപ്പേര്‍ക്ക്

0
പുനലൂർ : കൊടുംചൂടില്‍ വെന്തുരുകി കൊല്ലത്തിന്റെ കിഴക്കന്‍ മേഖല. രണ്ടാഴ്ചയ്ക്ക് ഇടയില്‍...

‘വോട്ടിംഗ് ശതമാനം കുറഞ്ഞത് ഫലത്തെ പ്രതികൂലമായി ബാധിക്കില്ല, യുഡിഎഫ് 20 സീറ്റും നേടും’ –...

0
തിരുവനന്തപുരം: വോട്ടിംഗ് ശതമാനം കുറഞ്ഞത് ഫലത്തെ പ്രതികൂലമായി ബാധിക്കില്ലെന്ന് രമേശ് ചെന്നിത്തല....

 സന്ദേശ്ഖാലി റെയ്ഡിനെതിരെ തൃണമൂൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു

0
ന്യൂഡൽഹി : ബംഗാളിലെ സന്ദേശ്ഖാലി കേസിലെ പ്രതി ഷാജഹാൻ ഷേഖിന്  ബന്ധമുണ്ടെന്ന്...

പത്തനംതിട്ട സ്വദേശികൾ അമേരിക്കയിൽ കാറപകടത്തിൽ മരിച്ചു

0
കാലിഫോർണിയ : പത്തനംതിട്ട സ്വദേശികൾ അമേരിക്കയിൽ കാറപകടത്തിൽ മരിച്ചു. പത്തനംതിട്ട കൊടുമൺ...