മുംബൈ : മുംബൈ ചേരികളില്‍ നാല് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. പരേലിലെ അറുപത്തിയഞ്ചുകാരിക്കും കലേനിയിലെ 37 കാരിക്കുമാണ് കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇവര്‍ ഇറ്റലിയില്‍ നിന്ന് തിരിച്ചെത്തിയ യുവതിയാണ്. ഘട്ട്‌കോപാര്‍ ചേരിയിലെ 68 കാരിക്കും 25 കാരനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ ഇതുവരെ 16 പേരാണ് കൊറോണ ബാധിച്ച് മരിച്ചിരിക്കുന്നത്. ശ്രീനഗറില്‍ 65 കാരനാണ് മരിച്ചത്. നേരത്തെ ഗുജറാത്തിലെ അഹമ്മദാബാദില്‍ ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തിരുന്നു. മഹാരാഷ്ട്രയില്‍ രണ്ട് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 124 ആയി ഉയര്‍ന്നു. ഗോവയില്‍ ആദ്യത്തെ പോസിറ്റീവ് കേസുകളും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 657 പേരാണ വൈറസ് ബാധിതരായി രാജ്യത്തുള്ളത്.
അതേസമയം, കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ടോള്‍ പിരിവ് താത്ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ഉത്തരവിട്ടു. അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ തയാറായതായി ഡല്‍ഹി എയിംസ് ആശുപത്രി ഡയറക്ടര്‍ അറിയിച്ചു. നാഗ്പൂരില്‍ ഡോര്‍ ടു ഡോര്‍ കൊറോണ സര്‍വേ നടത്തും. ശ്രീനഗറില്‍ വിദേശത്ത് നിന്നെത്തിയ 152 പേരെ ജില്ലാ ഭരണകൂടം കണ്ടെത്തി നിരീക്ഷണത്തിലാക്കി.