സിംഗപ്പൂർ : കൊവിഡ് 19 ബാധയേറ്റ് സിംഗപ്പൂരിൽ ആദ്യ മരണം. സ്വദേശിയായ 75 കാരി മരണപ്പെട്ട വിവരം ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ഫെബ്രുവരി ഒൻപതിനാണ് ഇവരില്‍ രോഗലക്ഷണങ്ങള്‍ കണ്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദ്രോഗത്തിനും രക്തസമ്മര്‍ദ്ദത്തിനും ഇവർ ചികിത്സയിലായിരുന്നു. അതേസമയം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയ സിംഗപ്പൂരിൽ 385 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. വെള്ളിയാഴ്ച 40 പേര്‍ക്കാണ് പുതുതായി രോഗബാധ കണ്ടെത്തിയത്.
കൊവിഡ് 19: സിംഗപ്പൂരില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു
RECENT NEWS
Advertisment