മുംബൈ : മഹാരാഷ്ട്രയില്‍ ശനിയാഴ്ച ആറ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച തോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 159 ആയി ഉയര്‍ന്നു. വൈറസില്‍ ബാധിതരില്‍ അഞ്ച് പേര്‍ മുംബൈയില്‍ നിന്നും ഒരാള്‍ നാഗ്പുരിലും ആണ്. രോഗബാധിതരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രതയില്‍ തുടരുകയാണ് സംസ്ഥാനം.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനെ തുടര്‍ന്ന് നിര്‍ദേശങ്ങള്‍ പാലിക്കുന്നതുമായി ബന്ധപ്പെട്ട് പലയിടത്തും പൊലീസും ജനങ്ങളും അക്രമാസത്മയായി മാറുന്നുണ്ട്. ജനങ്ങളെ മര്‍ദിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കരുതെന്ന് മഹാരാഷട്ര പൊലീസ് മേധാവി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.