സിഖ് ഗുരുദ്വാര്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയത് മലയാളി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കാബൂളിലെ സിഖ് ഗുരുദ്വാരയില്‍ 25 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന് നേതൃത്വം നല്‍കിയത് മലയാളി. കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശി മുഹ്സിനാണ് ചാവേര്‍ സംഘത്തെ നയിച്ചതെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ചാവേര്‍ ആക്രമണത്തില്‍ മുഹ്സിന്‍ കൊല്ലപ്പെട്ടതായാണ് വിവരം.

മുഹ്സിനും സംഘവുമാണ് ആക്രമണം നടത്തിയതെന്ന വിവരം ലഭിച്ചതിന് പിന്നാലെ മുഹ്സിന്‍റെ വീട്ടിലെത്തി കേന്ദ്ര അന്വേഷണ സംഘം കാര്യങ്ങള്‍ സ്ഥിരീകരിച്ചു. തൃക്കരിപ്പൂര്‍ സ്വദേശിയായ ഇയാള്‍ പയ്യന്നൂരേക്ക് താമസം മാറ്റിയിരുന്നു.

2017-18 കാലം മുതല്‍ മുഹ്സിനെ കാണാനില്ല . ഐ എസ് ആശയങ്ങളില്‍ ആകൃഷ്ടനായ ഇയാള്‍ ദുബായില്‍ നിന്നും കാബൂളിലെത്തിയതായാണ് കേന്ദ്ര ഏജന്‍സികള്‍ നല്‍കുന്ന സൂചന. ഐ എസില്‍ ചേര്‍ന്നതിന് ശേഷം മുഹ്സിന്‍റെ  പേര് അബു ഖാലിദ് അല്‍ഹിന്ദി എന്നാക്കി മാറ്റിയിട്ടുണ്ട്.

ഐഎസിന്റെ ഔദ്യോഗിക മാധ്യമം എന്ന് വിശേഷിക്കപ്പെടുന്ന അമേഖ് ഏജന്‍സിയാണ് ആക്രമണത്തിന്റെ വിവരം പുറത്തുവിട്ടത്. അബു ഖാലിദ് അല്‍ഹിന്ദിയുടെ നേതൃത്വത്തിലെ സംഘമാണ് കാബൂളിലെ ഗുരുദ്വാരയ്ക്കു നേരെ ആക്രമണം നടത്തിയതെന്ന് അവര്‍ വ്യക്തമാക്കി.

ഇന്ത്യയില്‍ മുസ്ലീംങ്ങളുടെ നേര്‍ക്ക് നടക്കുന്ന അതിക്രമങ്ങള്‍ക്ക് പകരം വീട്ടാനാണ് ഈ അക്രമം നടത്തിയതെന്ന് എന്നും സന്ദേശത്തില്‍ പറയുന്നു. മുഹ്സിനും സംഘവുമാണ് ആക്രമണം നടത്തിയതെന്ന് ഐ എസ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന വാട്സ് ആപ് സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ട്. കേരളത്തില്‍ ഉള്‍പ്പെടെ ഐ എസ് അനുകൂല നിലപാടുള്ളവരുടെ ഫേസ്ബുക്കിലും മുഹ്സിന്‍ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട കാര്യം പറയുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...