കൊറോണ ; പത്തനംതിട്ടയിൽ നിന്ന് ആദ്യ സഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ്‌ 19നെ പ്രതിരോധിച്ച്‌ നാടിന്റെ കരുതലാകുന്ന  സംസ്ഥാന സർക്കാരിന്‌ പിന്തുണയർപ്പിച്ച്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ മൂന്നുദിവസത്തെ ശമ്പളം നൽകി സിവിൽ പോലീസ് ഓഫീസർ.  ആറന്മുള പോലീസ് സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫീസറായിരുന്ന ചക്കുവള്ളി പടിഞ്ഞാറ്റക്കിഴക്ക്‌ വലിയരാമച്ചൻവിള പുത്തൻവീട്ടിൽ സുൽഫിഖാൻ റാവുത്തറാണ്‌ സഹായം നൽകിയത്‌.

സുമനസ്സുകളുടെ സഹകരണവും സഹായവും മുഖ്യമന്ത്രി വെള്ളിയാഴ്‌ചയാണ്‌ അഭ്യർഥിച്ചത്‌. എന്നാൽ വ്യാഴാഴ്‌ചതന്നെ  സുൽഫി തന്നാലാവും വിധം സഹായം നൽകാനുള്ള  സമ്മതപത്രം പത്തനംതിട്ട അഡീഷണൽ എസ്‌പിക്ക്‌  ഇ –-മെയിൽ ചെയ്‌തിരുന്നു.  നേരത്തെ പ്രളയദുരിതാശ്വാസ ഫണ്ടിലേക്ക്‌ ഒരുമാസത്തെ ശമ്പളവും ഓഖി ദുരന്തസമയത്ത്‌ മൂന്നുദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ  ദുരിതാശ്വാസ നിധിയിലേക്കും സുൽഫി നൽകിയിരുന്നു. കോവിഡ്‌ 19 പ്രതിരോധത്തിന്‌ ഇനിയും സഹായം നൽകാൻ തയ്യാറാണെന്ന്‌ സുൽഫിഖാൻ പറഞ്ഞു.

ഹൈക്കോടതി ജഡ്‌ജി  ജസ്റ്റിസ്‌ ടി ആർ രവിയുടെ പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസറായി ചൊവ്വാഴ്‌ച സുൽഫിക്ക്‌ നിയമനം ലഭിച്ചു. പോരുവഴി പഞ്ചായത്ത് ലൈബ്രറി കൗൺസിൽ കൺവീനർ, ചക്കുവള്ളിയിലെ സർക്കാർ ജീവനക്കാരുടെ സംഘടന എഫർട്ട് പ്രസിഡന്റ്‌,  താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം മിഴി ഗ്രന്ഥശാല ചക്കുവള്ളി സെക്രട്ടറി എന്നീ നിലകളിലും സുൽഫി പ്രവർത്തിക്കുന്നു.

കേരളാ പൊലീസ് അസോസിയേഷൻ  കെഎപി ഒന്നാം ബറ്റാലിയൻ മുൻ ജില്ലാ സെക്രട്ടറിയുമായിരുന്നു. ഭാര്യ: ആർ മുംതാസ്, മക്കൾ: അഷാസ് ഖാൻ, മുഹമ്മദ് നിഹാൽ, ഐറ, ആമീഷ് ഖാൻ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...