കൊറോണ വൈറസിന്റെ ആദ്യ ഇലക്‌ട്രോണ്‍ മൈക്രോസ്‌കോപ്പ് ചിത്രം ഇന്ത്യ പുറത്തുവിട്ടു

For full experience, Download our mobile application:
Get it on Google Play

പൂനെെ : കൊവിഡ് 19 വൈറസിന്റെ ആദ്യ ഇലക്‌ട്രോണ്‍ മൈക്രോസ്‌കോപ് ചിത്രം ഇന്ത്യ പുറത്തുവിട്ടു. പൂനെെയിലെ ICMR-NIV ശാസ്ത്രജ്ഞന്മാരാണ് ഈ ചിത്രം പകര്‍ത്തിയത്. ട്രാന്‍സ്മിഷന്‍ ഇലക്‌ട്രോണ്‍ മൈക്രോസ്‌കോപ്പ് ഉപയോഗിച്ച്‌ പകര്‍ത്തിയ ചിത്രം ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കേരളത്തിലാണ് രാജ്യത്തെ ആദ്യത്തെ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഇക്കഴിഞ്ഞ ജനുവരി 30നായിരുന്നു അത്. ചൈനയിലെ വുഹാനില്‍ നിന്നെത്തിയ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ തൊണ്ടയില്‍ നിന്നെടുത്ത സ്രവം പുനെ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു.കൊവിഡ് 19 രോഗത്തിനു കാരണമായ സാര്‍സ് കോവ്-2 വൈറസിന്റെ ജീന്‍ സീക്വന്‍സിംഗ് ഇന്ത്യയില്‍ ആദ്യമായി നടത്തിയത് കേരളത്തില്‍ നിന്നുള്ള ഈ സാംപിളുകള്‍ ഉപയോഗിച്ചായിരുന്നു. പൂനെെയില്‍ നടത്തിയ ജീന്‍ സീക്വന്‍സിംഗില്‍ വുഹാനിലെ വൈറസുമായി 99.98 ശതമാനം സാമ്യം കേരളത്തിലെ വൈറസിനുണ്ടായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ചു ; പ്രതിക്ക് 3 വർഷം ശിക്ഷ

0
കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന്...

നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കിയതിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ...

മഴ ശക്തം ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ...

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...