കോവിഡ് 19 : ആശുപത്രികളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ ജില്ലാ കളക്ടറുടെ പരിശോധന

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ പി.ബി നൂഹ് ആശുപത്രികളില്‍ പരിശോധന നടത്തി. റാന്നി പെരുനാട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, വടശേരിക്കര കുടുംബാരോഗ്യ കേന്ദ്രം എന്നിവടങ്ങളിലാണ് ജില്ലാ കളക്ടര്‍ എത്തിയത്. ഈ ആശുപത്രികളില്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട റജിസ്റ്റര്‍ ജില്ലാ കളക്ടര്‍ പരിശോധിച്ചു.

വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് ലഭിക്കുന്ന സേവനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരിശോധിച്ചു. വാര്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റികള്‍ സംബന്ധിച്ച രേഖകള്‍, മരുന്ന് സ്‌റ്റോക്ക്, ആരോഗ്യ പ്രവര്‍ത്തകരുടെയും വോളണ്ടിയര്‍മാരുടെയും ഗൃഹസന്ദര്‍ശന രജിസ്റ്റര്‍, ആശവര്‍ക്കര്‍മാരുടെ ഭവന സന്ദര്‍ശന രജിസ്റ്റര്‍, കോവിഡ് 19 ഹൈ റിസ്‌ക്ക് മേഖലയില്‍ നിന്നെത്തിയവരുടെ കണക്കുകള്‍, ഹൈ റിസ്‌ക്ക് മേഖലയില്‍ നിന്നെത്തിയവര്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ സംബന്ധിച്ച രേഖകള്‍ തുടങ്ങിയ ജില്ലാ കളക്ടര്‍ പരിശോധിച്ചു. മെഡിക്കല്‍ ഓഫീസര്‍മാരുടെയും ഹെല്‍ത്ത് ഇന്‍പെക്ടര്‍മാരുടെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയും ക്ഷേമവും ജില്ലാ കളക്ടര്‍ ആരാഞ്ഞു. എന്‍.എച്ച്.എം ഡി.പി.എം ഡോ.എബി സുഷനും പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...