മോഡേൺ ലുക്കിൽ പുതിയ കോവിഡ് പ്രതിരോധ ഉൽപ്പന്നങ്ങൾ വിപണിയിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാനം ഇപ്പോൾ കോവിഡ് സാമുഹിക വ്യാപനത്തിന്റെ  ഭീഷണിയിലാണ് . കൂടുതൽ ജാഗ്രത പുലർത്തേണ്ട സ്ഥിതി വിശേഷമാണ് ഇപ്പോഴുള്ളതെന്ന് സർക്കാരും ആരോഗ്യ വകുപ്പ് അധികൃതരും വ്യക്തമാക്കിയിരിക്കുകയാണ്. അതിനാൽ തന്നെ കോവിഡ് പ്രതിരോധത്തിനായുള്ള ഉൽപ്പന്നങ്ങളുടെ രൂപഭാവങ്ങളും മാറിയിരിക്കുകയാണ്.

മുഖാവരണ ബക്കിൾ, മുഖാവരണ ഷീൽഡ്, സാനിറ്റൈസർ ഡിസ്പെൻസിങ് മെഷീൻ എന്നിവ വിപണിയിൽ സജീവമാണ്. വള്ളികൾ ഉപയോഗിച്ച് ചെവിയിൽ തൂക്കിയിടുന്നതും തലയ്ക്ക് പിന്നിലായി കെട്ടുന്നവയ്ക്കും പകരം മുഖാവരണ ബക്കിൾ ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിലും ഓൺലൈൻ വ്യാപാര കേന്ദ്രങ്ങളിലും എത്തിത്തുടങ്ങി. മുഖാവരണ ബക്കിൾ തലയ്ക്ക് പിന്നിൽ വച്ചതിനു ശേഷം മുഖാവരണത്തിന്റെ ഇലാസ്റ്റിക് ബക്കിളിൽ കോർത്തിട്ട് ഉപയോഗിക്കുന്നതിനാൽ ചെവികൾക്ക് ഉണ്ടാകുന്ന അസ്വസ്ഥതകൾക്ക് ശമനമുണ്ടാകുമെന്ന് ഇത് ധരിക്കുന്നവർ പറയുന്നത്.

മുഖാവരണ ഷീൽഡിന്റെ പ്രധാന ഭാഗം പ്ലാസ്റ്റിക് മറയാണ്. ഷീൽഡിൽ ഇലാസ്റ്റിക് ബാൻഡ് ഉള്ളതിനാൽ തലയിൽ ഉറപ്പിച്ചു വയ്ക്കാൻ കഴിയും. ആളുകളുമായി നേരിട്ട് സമ്പർക്കം ഉണ്ടാകാതിരിക്കാനായിട്ടാണ് ഷീൽഡ് ധരിക്കുന്നത്. ഓഫിസുകളുലുൾപ്പെടെ ഷീൽഡ് ധരിച്ചാണ് ആളുകൾ ജോലി ചെയ്യുന്നത്. കൂടാതെ ഓട്ടമാറ്റിക് സാനിറ്റൈസർ സ്റ്റാൻഡും കടകളിലെത്തിയിട്ടുണ്ട് . സാനിറ്റൈസർ ഡിസ്പെൻസിങ് മെഷീനിൽ ഫിറ്റ് ചെയ്ത് വച്ചതിനു ശേഷം കാൽപാദം ഉപയോഗിച്ച് ചവിട്ടുമ്പോൾ സാനിറ്റൈസർ കൈയ്യിലേക്ക് ലഭ്യമാകും. ആയിരം രൂപ മുതൽ വിലയുള്ള സ്റ്റാൻഡുകൾ ജില്ലയിലെ വിപണികളിൽ ഇപ്പോൾ ലഭ്യമാണ്

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

തൃശൂർ , എറണാകുളം ജില്ലാ കളക്ടർമാർക്ക് കോടതിയലക്ഷ്യ കേസിൽ രൂക്ഷ വിമർശനം

0
ആലപ്പുഴ: റവന്യു പൊതുസ്ഥലമാറ്റ മാനദണ്ഡങ്ങൾ പാലിക്കാത്ത എറണാകുളം, തൃശൂർ കളക്ടർമാർക്കെതിരെ...