Thursday, July 3, 2025 5:24 pm

സെക്രട്ടറിയേറ്റിലെ കൊവിഡ് ; പഞ്ചിങ് ഒഴിവാക്കാൻ ആവശ്യപ്പെട്ട് ജീവനക്കാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സെക്രട്ടറിയേറ്റിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പഞ്ചിങ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർ. ജീവനക്കാരുടെ എണ്ണം 50 ശതമാനമായി കുറയ്ക്കണമെന്ന് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് സർവീസ് സംഘടനകൾ കത്ത് നൽകി. സെക്രട്ടറിയേറ്റിലെ 1000 ത്തിലധികം ജീവനക്കാർ കൊവിഡ് ബാധിതരെന്ന് ആക്ഷൻ കൗൺസിൽ അറിയിച്ചു.

മൂന്നാം തരംഗത്തെ നേരിടുന്നതിൽ ആരോഗ്യവകുപ്പ് സുസജ്ജമാണെന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് കൊവിഡ് ചികിത്സാ പ്രതിസന്ധിയില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടിയ ആശുപത്രികളിൽ മരുന്നുകളും ആവശ്യമായ സൗകര്യങ്ങളുമുണ്ട്. ഒരു മെഡിക്കൽ കോളേജുകളിലും പ്രതിസന്ധിയില്ലെന്നും മറിച്ചുള്ള വാർത്ത അടിസ്ഥാന ര​ഹിതമാണെന്നും ആരോ​ഗ്യ മന്ത്രി വ്യക്തമാക്കി.

ആശുപത്രികളിൽ ആവശ്യമായ സൗകര്യങ്ങളുണ്ട്. ആവശ്യത്തിനുള്ള മരുന്നുകൾ കരുതിയിട്ടുണ്ട്. ആരോഗ്യപ്രവർത്തകരെ കൂടുതൽ എടുക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. ജനങ്ങൾക്ക് ആശങ്കൾക്ക് വേണ്ടെന്ന് പറഞ്ഞ ആരോഗ്യമന്ത്രി പറഞ്ഞു. ആവശ്യത്തിന് ഐസിയു ബെഡുകൾ ഉണ്ട്. മറ്റു വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും കൂട്ടിച്ചേർത്തു.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൊവിഡ് രോഗികൾക്കായി 40 ഐസിയു ബെഡുകൾ ഉണ്ട്. നിലവിൽ രോഗികൾ ഉള്ളത് 20 എണ്ണത്തിൽ മാത്രമാണ്. കൊവിഡ് ഇതര രോഗികൾക്കും സൗകര്യം ഉണ്ട്. വെന്റിലേറ്റർ ഉപയോഗം ഇപ്പോൾ കുറവാണ്. പല ജില്ലകളിലും കൊവിഡ് രോഗികൾക്കായി സജ്ജീകരിച്ച ഐസിയു ബെഡുകൾ ഒഴിഞ്ഞു കിടക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോഴിക്കോട് തെരുവ് നായയുടെ ആക്രമണത്തില്‍ അഞ്ചു പേര്‍ക്ക് പരുക്ക്

0
കോഴിക്കോട്: കോഴിക്കോട് തെരുവ് നായയുടെ ആക്രമണത്തില്‍ അഞ്ചു പേര്‍ക്ക് പരുക്ക്. വാണിമേലിലും...

ജിമ്മിൽ വർക്കൗട്ട് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ 35കാരനായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

0
ന്യൂഡൽഹി: ജിമ്മിൽ വർക്കൗട്ട് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ 35കാരനായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ഫദീരാബാദിലെ...

കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തക‍‍ർന്നു വീണ് ഒരു സ്ത്രീ മരിച്ച സാഹചര്യത്തിൽ പ്രതികരണവുമായി...

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തക‍‍ർന്നു വീണ് ഒരു സ്ത്രീ...

രാംദേവിന്റെ പതഞ്ജലി ച്യവനപ്രാശത്തിന്റെ പരസ്യത്തിന് ഡൽഹി ഹൈക്കോടതി വിലക്ക്

0
ഡൽഹി: രാംദേവിന്റെ പതഞ്ജലി ച്യവനപ്രാശത്തിന്റെ പരസ്യത്തിന് ഡൽഹി ഹൈക്കോടതി വിലക്ക്. ഡാബര്‍...