Saturday, April 27, 2024 10:42 am

അനാസ്ഥ കാണിക്കുന്ന ഉദ്യോഗസ്ഥര്‍ അധികകാലം കസേരയിൽ ‍തുടരില്ല : മന്ത്രി മുഹമ്മദ് റിയാസ്

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ഒരിക്കലും മാറില്ല എന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമരാമത്തു വകുപ്പ് ഉദ്യോഗസ്ഥര്‍ അധികകാലം കസേരയിൽ ‍ ഉണ്ടാവില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്.
ജില്ലയിലെ പൊതുമരാമത്ത് പ്രവൃത്തികള്‍ അവലോകനം ചെയ്യാന്‍ ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കോ-ഓര്‍ഡിനേഷന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു തരത്തിലുള്ള അനാസ്ഥയും വെച്ച്‌ പൊറുപ്പിക്കില്ല.

ജില്ലയില്‍ കിഫ്ബി പദ്ധതികള്‍ നടപ്പിലാക്കാന്‍ ചുമതലയുള്ള കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ ജില്ലയുടെ ചുമതലയുള്ള ചില ഉദ്യോഗസ്ഥര്‍ ഗുരുതരമായ വീഴ്ച വരുത്തിയിട്ടുണ്ട്. അവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാവും. കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ യോഗം ചേര്‍ന്ന് വിലയിരുത്തി മൂന്നു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലയുടെ ചുമതലയുള്ള നോഡല്‍ ഓഫീസറെയും ജില്ലാ കലക്ടറേയും ചുമതലപ്പെടുത്തിയതായി മന്ത്രി വ്യക്തമാക്കി. പാലക്കാട് മെഡിക്കല്‍ കോളേജിന്റെയും ശ്രീകൃഷ്ണപുരം എന്‍ജിനീയറിങ് കോളേജിന്റെയും നിര്‍മാണ പുരോഗതി നേരില്‍ കണ്ട് വിലയിരുത്തും. അട്ടപ്പാടി റോഡിന്റ നവീകരണം വേഗത്തിലാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും ഇല്ലെങ്കില്‍ നടപടി നേരിടേണ്ടി വരുമെന്നും മന്ത്രി വ്യക്തമാക്കി.

പണികള്‍ നടക്കുമ്പോള്‍ ജല അതോറിറ്റി ഉള്‍പ്പെടെ മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കാലതാമത്തിനിടവരാതെ തീര്‍പ്പാക്കണം. നിലവില്‍ വാട്ടര്‍ അതോറിറ്റിയുമായി താഴെ തട്ടില്‍ ഏകോപനം ഇല്ല. ഇക്കാര്യത്തില്‍ കലക്ടര്‍ പ്രത്യേക പദ്ധതി തയ്യാറാക്കണം. പ്രവൃത്തിയുടെ പുരോഗതി സംബന്ധിച്ച വിവരങ്ങള്‍ അതത് സമയം എം.എല്‍.എമാരുമായി പങ്കുവയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകണം. ഓരോ മണ്ഡലത്തിലും ചുമതലയുള്ള നോഡല്‍ ഓഫീസര്‍മാരെ ഉള്‍പ്പെടുത്തി എം.എല്‍.എമാര്‍ കോണ്‍സ്റ്റിട്യുവന്‍സി മോണിറ്ററിങ് സമിതി ചേരണമെന്നും മന്ത്രി നിര്‍ദേശിച്ചു.

പട്ടാമ്പി പാലത്തിന്റെ ഭൂമി ഏറ്റെടുക്കലില്‍ ഉടന്‍ തീരുമാനം എടുക്കണം. വിവിധ പ്രവൃത്തികള്‍ സംബന്ധിച്ച്‌ എം.എല്‍.എമാര്‍ ചൂണ്ടിക്കാട്ടിയ പ്രശ്‌നങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ ഉടന്‍ ഇടപെട്ട് പരിഹാരം കാണണമെന്നും മന്ത്രി പറഞ്ഞു. മികച്ച പ്രവര്‍ത്തനം നടത്തിയ ഉദ്യോഗസ്ഥരെ മന്ത്രി യോഗത്തില്‍ അഭിനന്ദിച്ചു. ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രി കെ.കൃഷ്ണന്‍കുട്ടി, എം.എല്‍.എമാരായ എ പ്രഭാകരന്‍, കെ.ഡി പ്രസേനന്‍, അഡ്വ. കെ പ്രേംകുമാര്‍, അഡ്വ. കെ.ശാന്തകുമാരി, മുഹമ്മദ് മുഹ്സിന്‍, പി മമ്മിക്കുട്ടി, എന്‍ ഷംസുദ്ദീന്‍, ഷാഫി പറമ്പില്‍, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിങ്, ജോയിന്റ് സെക്രട്ടറി എസ്.സാംബശിവ റാവു, ജില്ലയിലെ മറ്റു പൊതുമരാമത്തു വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോന്നി കുമ്മണ്ണൂർ അച്ചൻകോവിൽ കാനനപാത ഇന്ന് ഓര്‍മകളില്‍ മാത്രം

0
കോന്നി : കുമ്മണ്ണൂർ ​- നടുവത്തുമുഴി​വയ​ക്കര -​ കൊണ്ടോടി ​- വക്കാനം​...

ബിജെപി നേതാവ് കണ്ടത് പാര്‍ട്ടിയെ അറിയിച്ചില്ലെന്നത് തെറ്റായി കണക്കാക്കും ; ജയരാജനെതിരെ പാര്‍ട്ടി നടപടിക്കൊരുങ്ങുന്നതായി...

0
തിരുവനന്തപുരം: കേരളത്തിന്‍റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയ...

മുത്താരമ്മ ഗ്രാമീണ കലാകേന്ദ്രത്തിന്‍റെ നേതൃത്വത്തിൽ  മൺപാത്ര നിർമ്മാണ വ്യവസായം പുനരുജ്ജീവിക്കുന്നു

0
ചെങ്ങന്നൂർ :  മൺപാത്ര നിർമ്മാണ വ്യവസായം പുനരുജ്ജീവിക്കുന്നു. ചെങ്ങന്നൂർ കല്ലിശ്ശേരി മുത്താരമ്മ...

മണിപ്പൂരിൽ ഭീകരാക്രമണത്തിൽ 2  സിആർപിഎഫ്  ജവാന്മാർ കൊല്ലപ്പെട്ടു, രണ്ട് പേർക്ക് പരിക്കേറ്റു 

0
ന്യൂഡൽഹി : മണിപ്പൂരിലെ നരൻസേന പ്രദേശത്ത് കുക്കി തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ...