Wednesday, July 2, 2025 5:55 am

കോന്നി കുമ്മണ്ണൂർ അച്ചൻകോവിൽ കാനനപാത ഇന്ന് ഓര്‍മകളില്‍ മാത്രം

For full experience, Download our mobile application:
Get it on Google Play

കോന്നി : കുമ്മണ്ണൂർ ​- നടുവത്തുമുഴി​വയ​ക്കര -​ കൊണ്ടോടി ​- വക്കാനം​ കരിപ്പാൻതോട് (കറുപ്പൻതോട്)​ തുറവഴി അച്ചൻകോവിലിലേക്കുള്ള കാനനപാത വി​സ്മൃതി​യി​ൽ. നാട്ടുരാജ്യമായിരുന്ന പന്തളത്തെ തമിഴ്‌നാടുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയായിരുന്നു ഇത്. പാണ്ഡ്യരാജാക്കന്മാർ തമിഴ്‌നാട്ടിൽ നിന്ന് കോന്നിയിലും പിന്നെ പന്തളത്തും എത്തിയത് ഈ പാതയി​ലൂടെയായി​രുന്നു. അച്ചൻകോവിലാറിന്റെ വടക്ക് ദിശയിലൂടെ കടന്നുപോകുന്ന പാതയിലൂടെ 1967ന് മുൻപ് വരെ അച്ചൻകോവിലി​ലേക്കും ചെങ്കോട്ടയിലേക്കും യാത്ര ചെയ്തി​രുന്നു. ഇപ്പോൾ ഇതുവഴി യാത്രക്കാരെ വനംവകുപ്പ് കടത്തിവിടുന്നില്ല. മുമ്പൊക്കെ അച്ചൻകോവിലാർ കരകവിയുമ്പോൾ ഇതുവഴി യാത്ര അനുവദിച്ചിരുന്നു. പാത യാഥാർത്ഥ്യം ആയിരുന്നെങ്കിൽ വിനോദ സഞ്ചാരത്തിനുള്ള സാദ്ധ്യതയും ഏറി​യേനെ.

ഇപ്പോൾ നടത്തുംമുഴിയിൽ നിന്ന് കടയാർ വഴിയാണ് അച്ചൻകോവിലിനുള്ള പാത. നാൽപ്പത് കിലോമീറ്റർ ദൂരം വനത്തിലൂടെ സഞ്ചരി​ക്കണം. വനം വകുപ്പാണ് ഈ റോഡിന്റ നിർമ്മാണം നടത്തിയത്. തമിഴ്‌നാട് അതിർത്തിയിൽ നിന്ന് തുടങ്ങി കോന്നി തണ്ണിത്തോട് വഴി ചിറ്റാറിൽ എത്തുന്ന പാതയാണ് ആദ്യഘട്ടത്തിൽ രൂപം നൽകിയത്. പിന്നീടിത് അന്തർസംസ്ഥാന പാതയായി മാറ്റാനായി​രുന്നു നീക്കം. തെങ്കാശിയിൽ നിന്ന് ഗവി, വണ്ടിപെരിയാർ വഴി കൊടൈക്കനാലി​നായി​രുന്നു സഞ്ചാരമാർഗം. സാദ്ധ്യത ഏറെയെങ്കിലും വനംവകുപ്പ് തടസം നിന്നു. പൊതുമരുത്ത് വകുപ്പ് ഉന്നത നിലവാരത്തിൽ അവരുടെ ഭാഗം നിർമ്മിച്ചപ്പോൾ വനം വകുപ്പ് കുറച്ച് ഭാഗം മാത്രം ടാറിംഗ് നടത്തി. ആദ്യ വർഷം തന്നെ ഈ ഭാഗങ്ങൾ തകർന്നു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നിരവധി സേവനങ്ങൾക്ക് ഒറ്റ ആപ്പുമായി ഇന്ത്യൻ റെയിൽവേ

0
ന്യൂഡൽഹി : നിരവധി സേവനങ്ങൾക്ക് ഒറ്റ ആപ്പുമായി ഇന്ത്യൻ റെയിൽവേ. ടിക്കറ്റ്...

ബ്രിട്ടീഷ് രാജകുടുംബത്തിന്റെ റോയൽ ട്രെയിൻ 2027 ഓടെ നിർത്തലാക്കുമെന്ന് റിപ്പോർട്ട്

0
ലണ്ടൻ : ചെലവ് ചുരുക്കലിന്റെ ഭാ​ഗമായി ബ്രിട്ടീഷ് രാജകുടുംബത്തിന്റെ റോയൽ ട്രെയിൻ...

അഫ്ഗാനിസ്ഥാനുമായുള്ള പ്രധാന അതിർത്തി അടച്ചുപൂട്ടി പാകിസ്ഥാൻ

0
ഇസ്ലാമാബാദ് : ശനിയാഴ്ച പാകിസ്ഥാൻ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ചാവേർ ആക്രമണത്തിൽ...

യെമനിൽ നിന്ന് ഇസ്രയേലിലേക്ക് മിസൈൽ ആക്രമണം

0
ടെൽഅവീവ്  : ഇസ്രയേലിൽ വീണ്ടും ആക്രമണം. യെമനിൽ നിന്ന് ഇസ്രയേലിലേക്ക് മിസൈൽ...