ന്യൂഡൽഹി : മണിപ്പൂരിലെ നരൻസേന പ്രദേശത്ത് കുക്കി തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ രണ്ട് സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അർദ്ധരാത്രി ആരംഭിച്ച ആക്രമണം പുലർച്ചെ 2.15 വരെ പ്രദേശത്ത് തുടർന്നുവെന്ന് പോലീസ് പറഞ്ഞു. മൊയിരാങ് പോലീസ് സ്റ്റേഷൻ പരിധിയിലെ നരൻസീനയിലെ ഐആർബി (ഇന്ത്യ റിസർവ് ബറ്റാലിയൻ) ക്യാമ്പിന് നേരെയാണ് ഭീകരർ ആക്രമണം നടത്തിയത്. ക്യാമ്പിനെ ലക്ഷ്യമാക്കി തീവ്രവാദികൾ കുന്നിൻ മുകളിൽ നിന്ന് വിവേചനരഹിതമായി വെടിയുതിർക്കുകയായിരുന്നു. സിആർപിഎഫിന്റെ 128 ബറ്റാലിയന്റെ ഔട്ട്പോസ്റ്റിൽ തീവ്രവാദികൾ ബോംബുകൾ എറിഞ്ഞു. അതിലൊന്ന് പൊട്ടിത്തെറിച്ചുവെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സിആർപിഎഫ് സബ് ഇൻസ്പെക്ടർ, ഹെഡ് കോൺസ്റ്റബിൾ എന്നിവരാണ് മരിച്ചത്. ഐആർബി ക്യാമ്പിന് സുരക്ഷയൊരുക്കാൻ സിആർപിഎഫ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. ആക്രമണം നടത്തിയവരെ കണ്ടെത്താൻ വ്യാപക തിരച്ചിൽ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033