Thursday, March 28, 2024 10:29 pm

യു.എസ് – കാനഡ അതിര്‍ത്തിയില്‍ പിടിയിലായ സ്ത്രീയുടെ കൈ മുറിച്ചു മാറ്റും

For full experience, Download our mobile application:
Get it on Google Play

ന്യൂയോര്‍ക്ക് : അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതിന് യു.എസ് – കാനഡ അതിര്‍ത്തിയില്‍ പിടിയിലായ ഏഴ് ഇന്ത്യക്കാരില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കഠിനമായ തണുപ്പിനെ തുടര്‍ന്ന് പരിക്കേറ്റ ഒരു സ്ത്രീയുടെ കൈ ഭാഗികമായി മുറിച്ചു മാറ്റേണ്ടി വരും. ഇന്ത്യന്‍ പൗരന്മാരെ കാനഡയില്‍ നിന്ന് അനധികൃതമായി യു.എസിലേക്ക് കടത്താന്‍ ശ്രമിച്ചതിന് അറസ്റ്റിലായ സ്റ്റീവ് ഷാന്‍ഡിനെതിരെ മിനസോട്ട ജില്ലാ കോടതിയില്‍ ക്രമിനല്‍ കേസ് ഫയല്‍ ചെയ്തതുമായി ബന്ധപ്പെട്ട രേഖയിലാണ് ഇക്കാര്യം പരാമര്‍ശിച്ചിട്ടുള്ളത്. രണ്ട് ഇന്ത്യന്‍ പൗരന്‍മാരെ കടത്തിയെന്നാണ് സ്റ്റീവ് ഷാന്‍ഡിനെതിരായ കേസ്.

Lok Sabha Elections 2024 - Kerala

‘പിടിയിലായവരില്‍ ഒരു പുരുഷനും സ്ത്രീയ്ക്കും ഗുരുതരമായ പരിക്കുകളുണ്ട്. ഇതില്‍ പുരുഷനെ ഡിസ്ചാര്‍ജ് ചെയ്തു. എന്നാല്‍ സ്ത്രീയുടെ ജീവന്‍ രക്ഷിക്കാനായി അവരുടെ ഒരു കൈ ഭാഗികമായി മുറിയ്ക്കേണ്ടി വരും. ആശുപത്രിയിലേക്കെത്തിക്കുന്ന വഴി സ്ത്രീയ്ക്ക് പലവട്ടം ശ്വാസം നിലയ്ക്കുന്ന അവസ്ഥയുണ്ടായതായി കോടതിയില്‍ യു.എസ് പോലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച സംഘത്തില്‍പ്പെട്ട നാലംഗ ഇന്ത്യന്‍ കുടുംബത്തെ ബുധനാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയ വിഷയം അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു.

കനത്ത മഞ്ഞു മഴയെ തുടര്‍ന്ന് യു.എസില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വിര്‍ജീനിയ, നോര്‍ത്ത് കാരോലിന, സൗത്ത് കരോലിന എന്നീ സംസ്ഥാനങ്ങളിലാണ് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിപ്പിനെ തുടര്‍ന്ന് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പ്രദേശങ്ങളിലെ മൂന്ന് കോടിയോളം പേര്‍ ഹിമപ്പേമാരിയുടെ ഭീഷണിയിലാണ്. മണിക്കൂറില്‍ 60 കിലോമീറ്ററോളം വേഗമുള്ള മഞ്ഞ് കാറ്റ് മേഖലയില്‍ ആഞ്ഞടിക്കുമെന്നതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പ്രശ്നബാധിത മേഖലകളില്‍ നിന്ന് നിരവധി പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. സ്കൂളുകള്‍ അടയ്ക്കുകയും നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തു. ഈ പ്രദേശങ്ങളിലെ പ്രധാന പാതകളെല്ലാം മഞ്ഞ് മൂടിയ അവസ്ഥയിലാണ്. മഞ്ഞ് നീക്കം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും വാഹനങ്ങള്‍ തെന്നി മറിയാനുള്ള സാദ്ധ്യത കൂടുതലായതിനാല്‍ ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങറരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തൃശൂരില്‍ പത്മജക്ക് പിന്നാലെ നാല് കോണ്‍ഗ്രസ് നേതാക്കള്‍ കൂടി ബിജെപിയില്‍

0
തൃശൂർ : പത്മജ വേണുഗോപാലിന് പിന്നാലെ നാല് കോണ്‍ഗ്രസ് നേതാക്കള്‍ കൂടി...

ആന്റോയ്ക്ക് ഒരു വോട്ടും യു.ഡി.എഫിന് ഒരു നോട്ടും ; വടക്കുപുറത്ത് ഗൃഹസമ്പർക്ക പരിപാടി നടത്തി

0
പത്തനംതിട്ട : ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിക്ക് ഒരു...

സംരംഭം വെള്ളപ്പൊക്കത്തിൽ നശിച്ചു, 82,696 രൂപയെ നൽകൂവെന്ന് ഇൻഷുറൻസ് കമ്പനി, പോരാട്ടത്തിൽ സംരംഭകർക്ക് ജയം

0
മലപ്പുറം: വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ഇഷ്ടിക നിര്‍മാണശാലക്കുണ്ടായ നാശനഷ്ടത്തില്‍ പരാതിക്കാരന് ഇന്‍ഷൂറന്‍സ് കമ്പനി 5,13,794...

ചെന്നൈ അല്‍വാര്‍പേട്ടയില്‍ സീലിങ് തകര്‍ന്ന് മൂന്ന് പേര്‍ മരിച്ചു

0
ചെന്നൈ : അല്‍വാര്‍പേട്ടയില്‍ സീലിങ് തകര്‍ന്ന് മൂന്ന് പേര്‍ മരിച്ചു. ...