ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാവിന് കൊവിഡ് പകര്‍ന്നത് പെരുമ്പാവൂരില്‍ നിന്ന്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാവിന് കൊറോണ പകര്‍ന്നത് പെരുമ്പാവൂരില്‍ നിന്ന്. കൊവിഡ് സ്ഥീരീകരിച്ച ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാവ് ഈ മാസം 8 ന് രാത്രി പെരുമ്പാവൂരില്‍ തങ്ങിയിരുന്നു. നോതാവ് സുഹൃത്തിനൊപ്പമാണ് താമസിച്ചതെന്ന് ജില്ലാ ഭരണകൂടത്തിനു ലഭിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. വിദേശത്തുനിന്നെത്തിയവരുമായി നേതാവിന് ബന്ധമുണ്ടായിരുന്നോയെന്നും സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി.

ഈ മാസം 4ന് ഇയാള്‍ മുഴുവന്‍ സമയവും കൊച്ചി കടവന്ത്രയിലായിരുന്നെന്നും വിവരം ലഭിച്ചു. നേതാവിന്റെ സഞ്ചാരപഥം ജില്ലാ ഭരണകൂടം കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു എങ്കിലും അതില്‍ ഈ മാസം 4 ന് നേതാവ് എവിടെയായിരുന്നു എന്നതിനെക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ടായിരുന്നില്ല. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോഴാണ് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇയാള്‍ കടവന്ത്രയില്‍ ഉണ്ടായിരുന്നതായി തെളിഞ്ഞു.

416 പേരെയാണ് നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തിയത്. രോഗിയുമായി അടുത്ത ബന്ധമുള്ള മുഴുവനാളുകളോടും നിരീക്ഷണത്തില്‍  പോകാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. ഇന്നലെ മാത്രം ഇതോടെ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 1925 ആയി. 79 പേരുടെ സ്രവം പരിശോധനക്കായി അയച്ചു. ഏകാധ്യാപകരുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഇയാള്‍ നടത്തിയ സമരത്തില്‍ പങ്കെടുത്ത ഇടുക്കി ജില്ലയിലെ 2 അധ്യാപികമാര്‍ക്ക് പനി ബാധിച്ചതിനെ തുടര്‍ന്ന് ഇവരും നിരീക്ഷണത്തിലാണ്.

തൊടുപുഴ ജില്ലാ ആശുപത്രിയില്‍ കഴിയുന്ന നേതാവിന്റെ നില മെച്ചപ്പെട്ടു. സ്രവം വീണ്ടും പരിശോധനക്കായി എടുത്തു. തന്റെ പേര് മാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തണം എന്നു നേതാവ് ഇടുക്കി കലക്ടറോട് അഭ്യര്‍ഥിച്ചിരുന്നു. ഇതേതുടര്‍ന്ന് അനവധി പേരാണ് ആരോഗ്യ വകുപ്പുമായി ബന്ധപ്പെടുകയും ഉപദേശങ്ങള്‍ തേടിയതും. സംസ്ഥാനത്തുട നീളം സഞ്ചരിച്ച രോഗിയുമായി ആയിരത്തിലേറെ പേരാണ് അടുത്തിടപഴകിയത്. അതിനിടെ നേതാവിനെ സമൂഹമാധ്യമങ്ങളിലൂടെ ചിലര്‍ അധിക്ഷേപിക്കുകയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....