കോന്നി മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗികള്‍ക്ക് ചികിത്സയ്ക്ക് നടപടി സ്വീകരിക്കും : ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോന്നി മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗികള്‍ക്ക് ചികിത്സാ സൗകര്യത്തിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. കോന്നി മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗികള്‍ക്ക് ചികിത്സ സൗകര്യം ഒരുക്കുന്നതിന് മുന്നോടിയായി ആശുപത്രി സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു കളക്ടര്‍. രണ്ട് ദിവസത്തിനുള്ളില്‍ ഓക്‌സിജന്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും കളക്ടര്‍ പറഞ്ഞു. കോന്നി മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം പടി പടിയായി മുന്നേറുമ്പോള്‍ പത്തനംതിട്ട ജില്ലക്ക് മുതല്‍ക്കൂട്ടാകുന്ന ആതുരസേവന കേന്ദ്രമായി ഇതു മാറുമെന്നും കളക്ടര്‍ പറഞ്ഞു. ഡോക്ടര്‍മാര്‍, നഴ്‌സിംഗ് സ്റ്റാഫുകള്‍ എന്നിവര്‍ക്ക് വേണ്ട നിര്‍ദേശങ്ങളും നല്‍കിയാണ് കളക്ടര്‍ മടങ്ങിയത്. എന്‍എച്ച്എം ഡിപിഎം ഡോ.ശ്രീകുമാര്‍, മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ.സി.വി രാജേന്ദ്രന്‍ എന്നിവരും കളക്ടര്‍ക്ക് ഒപ്പമുണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...