ഡല്‍ഹി : രാജ്യതലസ്ഥാനത്ത് 39 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. മുഖ്യമന്ത്രി അരവിന്ദ് കേജരിവാളാണ് ഇക്കാര്യം അറിയിച്ചത്. ഇവരില്‍ 29 പേരും വിദേശങ്ങളില്‍ നിന്നെത്തിയവരാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇവരെല്ലാവരും നിരീക്ഷണത്തിലായിരുന്നു. മറ്റ് പത്തു പേര്‍ക്ക് പ്രാദേശിക സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായതെന്നും കേജരിവാള്‍ അറിയിച്ചു.