കോഴഞ്ചേരി : കോഴഞ്ചേരിയിലെ വലിയപാലത്തോട് ചേര്‍ന്നുള്ള പുതിയ പാലം ആറുമാസത്തിനുള്ളില്‍ തുറന്നേക്കും. പഴയ പാലത്തിന്‍റെ മാതൃകയില്‍ ആധുനികരീതിയില്‍ പഴയ പാലത്തിന്‍റെ ആര്‍ച്ചുകള്‍ക്ക് സമാനമായി നിര്‍മിച്ചതാണ് പുതിയ പാലവും. 19.69 കോടി രൂപയാണ് നിര്‍മാണച്ചെലവ്.
പട്ടാമ്പി പി.ജി.കണ്‍സ്ട്രക്ഷന്‍സിനാണ് നിര്‍മാണച്ചുമതല. പുതിയ പാലത്തിന്‍റെ നിര്‍മാണജോലികള്‍ ഇപ്പോള്‍ പാതിഘട്ടം പൂര്‍ത്തിയായി.
എട്ട് തൂണുള്ള പാലത്തിന്‍റെ നെടുംപ്രയാര്‍ കരയിലെ അവസാനത്തെ തൂണിന്‍റെ പൈലിങ് ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്. എട്ടെണ്ണത്തില്‍ നാല് പൈലിങ് പൂര്‍ത്തിയായി. പമ്ബാനദിയില്‍ നെടുംപ്രയാര്‍-കോഴഞ്ചേരി ചന്തക്കടവ് കരകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിര്‍മാണം ആരംഭിച്ചത് 2018 ഡിസംബര്‍ 27-നാണ്.