Tuesday, May 28, 2024 2:12 pm

വൈറസിന്‍റെ ദക്ഷിണാഫ്രിക്കന്‍ വകഭേദത്തിനെതിരെ വാക്‌സിനുകള്‍ ഫലപ്രദമല്ലെന്ന് ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍

For full experience, Download our mobile application:
Get it on Google Play

ലണ്ടന്‍ : നിലവില്‍ വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിനുകള്‍ ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ വൈറസിന്‍റെ പുതിയ വകഭേദത്തെ പ്രതിരോധിക്കാന്‍ അപര്യാപ്തമാണെന്ന്‌ കണ്ടെത്തല്‍. ബ്രിട്ടീഷ്‌ സര്‍ക്കാരിന്‍റെ ശാസ്‌ത്രോപദേശകരില്‍ ഒരാള്‍ ഇക്കാര്യം സൂചിപ്പിച്ചു. കൊറോണ വൈറസിന്റെ പുതിയ വകഭേദത്തെക്കുറിച്ചുള്ള ആശങ്ക ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്കും പങ്കുവെച്ചിരുന്നു. ദക്ഷിണാഫ്രിക്കയിലെ പുതിയ വൈറസ് വകഭേദത്തിനെതിരെയുള്ള വാക്‌സിന്‍ ഫലപ്രാപ്തിയെ കുറിച്ചാണ് ഹാന്‍കോക്കിന്റെ ആശങ്കയെന്ന് റോബര്‍ട്ട് പെസ്റ്റണ്‍ അറിയിച്ചു. ബ്രിട്ടന്‍ വകഭേദത്തിനെതിരെ വാക്‌സിനുകള്‍ ഫലപ്രദമാണെന്നാണ് ശാസ്ത്രജ്ഞര്‍ നല്‍കുന്ന സൂചന.

ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും പുതിയ കൊറോണ വകഭേദങ്ങള്‍ കണ്ടെത്തിയതിനൊപ്പം തന്നെ രോഗബാധിതരുടെ എണ്ണത്തിലുണ്ടായ വര്‍ധനവും ആഗോളതലത്തില്‍ കോവിഡ് ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്. ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസ് കൂടുതല്‍ ഗുരുതരമായി ബാധിക്കാനിടയുണ്ടെന്നാണ് കണ്ടെത്തല്‍. കൂടാതെ പുതിയ വകഭേദത്തിന്റെ തീവ്രവ്യാപനനിരക്കും പുതിയ വൈറസിനെ കുറിച്ചുള്ള ആശങ്ക വര്‍ധിപ്പിക്കുന്നു.
കോവിഡ് വാക്‌സിന്‍ ദക്ഷിണാഫ്രിക്കന്‍ വകഭേദത്തിനെതിരെ ഫലപ്രദമല്ലെന്ന് ഓക്‌സ്ഫഡ് സര്‍വ്വകലാശാലാ മെഡിസിന്‍ വിഭാഗം പ്രൊഫസര്‍ ജോണ്‍ ബെല്‍ വ്യക്തമാക്കിയിരുന്നു. പുതിയ വാക്‌സിന്‍ ലഭ്യമാക്കാന്‍ ഒരു മാസമോ ആറാഴ്ചയോ സമയം മതിയാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കേന്ദ്ര കാലാവസ്ഥാവകുപ്പിന്‍റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

0
കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട്...

അനധികൃത നിർമ്മാണം ; വർക്കല പാപനാശത്ത് നടപടികളുമായി നഗരസഭ

0
തിരുവനന്തപുരം: വർക്കല പാപനാശം നോർത്ത് ക്ലിഫിൽ അനധികൃത നിര്‍മ്മാണൾക്കെതിരെ നഗരസഭയുടെ നടപടി....

രാജ്യസഭാ സീറ്റിൽ പുതുമുഖങ്ങൾ പരിഗണനയിലുണ്ട് – സാദിഖലി തങ്ങൾ

0
മലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം രാജ്യസഭാ സ്ഥാനാർഥി ചർച്ചയിലേക്ക്...

അബുദാബിയിൽ 3000 ഗാഫ് തൈകൾ നട്ടു

0
അബുദാബി: എമിറേറ്റിലെ മൂന്നിടങ്ങളിലായി 3000 ഗാഫ് തൈകൾ നട്ടതായി അബുദാബി സിറ്റി...