കോഴഞ്ചേരി ജില്ല ആശുപത്രി ഒ പി ആന്‍ഡ് ഡയഗ്നോസ്റ്റിക് ബ്ലോക്ക് ഉദ്ഘാടനം ഫെബ്രുവരി 24 ന് മുഖ്യമന്ത്രി നിര്‍വഹിക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോഴഞ്ചേരി ജില്ല ആശുപത്രി ഒ.പി ആന്‍ഡ് ഡയഗ്നോസ്റ്റിക് ബ്ലോക്ക്, എ ആന്‍ഡ് ബി ബ്ലോക്കിന്റെ നവീകരണം, വന്ധ്യതാ നിവാരണ ക്ലിനിക് എന്നിവയുടെ ഉദ്ഘാടനം ഫെബ്രുവരി 24 ന് വൈകിട്ട് ആറിന് കോഴഞ്ചേരി വണ്ടിപ്പേട്ടയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം പി മുഖ്യപ്രഭാഷണം നടത്തും. ആരോഗ്യ-കുടുംബ ക്ഷേമ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.രാജന്‍ എന്‍ ഖൊബ്രഗഡെ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി എന്നിവര്‍ മുഖ്യാതിഥിയാകും.

കിഫ്ബി ഫണ്ട് 30.25 കോടി രൂപ വിനിയോഗിച്ചാണ് ഒ പി, ഡയഗ്നോസ്റ്റിക് ബ്ലോക്ക് നിര്‍മാണം. ആരോഗ്യ കേരളം പദ്ധതിയില്‍ മൂന്ന് കോടി രൂപ ചെലവിലാണ് എ ആന്‍ഡ് ബി ബ്ലോക്ക് നവീകരിച്ചത്. ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഡയറക്ടര്‍ ഡോ.കെ ജെ റീന, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍ അനിതാകുമാരി, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഞ്ചാബിൽ വെടിയേറ്റ് ആം ആദ്മി പാർട്ടി നേതാവ് കൊല്ലപ്പെട്ടു

0
പഞ്ചാബ് : വെടിയേറ്റ് ആം ആദ്മി പാർട്ടി നേതാവ്...

നേപ്പാള്‍ പ്രളയം ; ഹെല്‍പ്പ് ഡെസ്‌കുമായി ബന്ധപ്പെട്ട 52 പേരില്‍ 45 പേരും സുരക്ഷിതര്‍

0
കാഠ്മണ്ഡു: കൈലാസ് മാനസസരോവര്‍ യാത്രയ്ക്ക് പോയ 19 കേരളീയര്‍ ഉള്‍പ്പെടുന്ന 23...

കാസർഗോഡ് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് ആശാലതയുടെ ആത്മഹത്യയിൽ എ ഡി എമിന്റെ അന്വേഷണ റിപ്പോർട്ട്‌...

0
കാസർഗോഡ്: കാസർഗോഡ് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് ആശാലതയുടെ ആത്മഹത്യയിൽ എ ഡി...

ആറന്മുള ഉത്രട്ടാതി ജലോത്സവത്തിന് തുടക്കം ; ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ ജലഘോഷയാത്ര ഫ്ലാഗ്...

0
ആറന്മുള: പമ്പാനദിയെ ആവേശഭരിതമാക്കിക്കൊണ്ട് ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലോത്സവത്തിന് പ്രൗഢോജ്ജ്വലമായ തുടക്കമായി....