പത്തനംതിട്ട : കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന വ്യക്തിയെ പരിശോധനാ ഫലം നെഗറ്റീവ് ആയതിനേത്തുടര്‍ന്നു ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയില്‍ നിലവില്‍ വീടുകളില്‍ 81 പേര്‍ നിരീക്ഷണത്തിലുണ്ട്. 28 ദിവസമെന്ന കാലാവധി പൂര്‍ത്തിയായതിനെതുടര്‍ന്ന് നിരീക്ഷണത്തിലുണ്ടായിരുന്ന രണ്ടുപേരെ ഒഴിവാക്കിയിട്ടുണ്ട്.
ട്രിപ്പിള്‍ ലെയര്‍ മാസ്‌ക്, പി.പി കിറ്റ് മുതലായവ ദുരന്ത നിവാരണ അതോറിട്ടിയുടെ സഹായത്തോടെ വാങ്ങുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. എല്ലാ പ്രാഥമിക കേന്ദ്രങ്ങളിലും ജില്ലാ ആശുപത്രിയിലും അവശ്യ മരുന്നുകള്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി പൊതുജനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശവും മുന്‍കരുതലുകളും നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. കൂടുതല്‍ ആവശ്യമെങ്കില്‍ ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജില്‍ അഞ്ചു ബെഡുകള്‍ സജ്ജമാക്കിയിട്ടുണ്ട്. കൊറോണ രോഗനിയന്ത്രണത്തോടനുബന്ധിച്ച് വിവിധ സമിതികളുടെ യോഗം കളക്ടറേറ്റില്‍ ഡി.എം.ഒയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു.
കൊറോണ: കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന ആളെ ഡിസ്ചാര്‍ജ് ചെയ്തു
RECENT NEWS
Advertisment