ലോക തണ്ണീര്‍ത്തട ദിനത്തോടനുബന്ധിച്ച് സെമിനാറും ഡോക്യുമെന്ററി പ്രദര്‍ശനവും നടത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഹരിതകേരളം മിഷന്‍, ജൈവ വൈവിധ്യ ബോര്‍ഡ് എന്നിവരുടെ സഹകരണത്തോടെ ലോക തണ്ണീര്‍ത്തട ദിനത്തോടനുബന്ധിച്ച് ‘ജലം ജീവനാണ്’ എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാറും ഡോക്യുമെന്ററി പ്രദര്‍ശനവും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. രജനി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രവീണ്‍ പ്ലാവിളയില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആര്‍.രാജേഷ്, ജൈവ വൈവിധ്യ ബോര്‍ഡ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ മാത്യു.എം.തോമസ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി.

കാലാവസ്ഥ വ്യതിയാനം ജീവജാലങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയാകുന്ന കാലഘട്ടത്തില്‍ തണ്ണീര്‍ത്തടങ്ങളും നീരൊഴുക്കുകളും ജലസ്രോതസുകളും സംരക്ഷിക്കപ്പെടണമെന്ന സന്ദേശം ഉള്‍ക്കൊണ്ടാണു സെമിനാറും ഡോക്യുമെന്ററി പ്രദര്‍ശനവും സംഘടിപ്പിച്ചത്. ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തേണ്ടതും തണ്ണീര്‍തടങ്ങള്‍ സംരക്ഷിക്കേണ്ടതും സമൂഹത്തിന്റെകൂടി ഉത്തരവാദിത്വമാണെന്നും ജലം ജീവന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണെന്നുമുള്ള വിഷയത്തിന്മേല്‍ സെമിനാറും നടന്നു. സുരേഷ് ഇളമണ്‍ തയ്യാറാക്കിയ ജൈവ വൈവിധ്യ ബോര്‍ഡിന്റെ ‘വെറ്റ് ലാന്‍ഡ് ഓഫ് കേരള’ എന്ന ഡോക്യുമെന്ററി പ്രദര്‍ശനവും നടന്നു. കോന്നി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് അംഗങ്ങള്‍ എന്നിവര്‍ക്കായിട്ടാണ് സെമിനാറും ഡോക്യുമെന്ററിയും നടത്തിയത്.

ജൈവ വൈവിദ്യ സംരക്ഷണ സമിതി അംഗം ചിറ്റാര്‍ ആനന്ദന്‍ വിഷയാവതരണം നടത്തി. ദീനാമ്മ റോയി, അനിസാബു, എന്‍.എന്‍ രാജപ്പന്‍, തുളസി മോഹന്‍, ഓമന തങ്കച്ചന്‍, മാത്യു പറപ്പള്ളില്‍, ലീലാമണി, ലിസി സാം, പി.കെ.രവി, പി.രല്ലു, തോമസ് കാലായില്‍, ബിന്ദു എന്നിവര്‍ സംസാരിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുള എംഎൽഎ അബിൻ വർക്കിക്ക് പരിക്ക് ; പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ കഴിഞ്ഞ് മടങ്ങുമ്പോൾ...

0
പത്തനംതിട്ട: ആറന്മുള എംഎൽഎ അബിൻ വർക്കി സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. പത്തനംതിട്ട...

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...