കോഴഞ്ചേരി പുതിയ പാലം ; സമാന്തരപാതയ്ക്കായി പോസ്റ്റോഫീസ് മതിലും അഞ്ചൽപെട്ടിയും പൊളിച്ചുനീക്കി

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : നിർമാണത്തിലിരിക്കുന്ന കോഴഞ്ചേരി പുതിയ പാലത്തിന്റെ സമാന്തരപാതയ്ക്കായി കോഴഞ്ചേരി ഹെഡ് പോസ്‌റ്റോഫീസിന്റെ മതിലും മരങ്ങളും അഞ്ചൽപെട്ടിയും പൊളിച്ചുനീക്കി. പാലം നിർമാണം തുടങ്ങിയപ്പോൾ മുതലുള്ള ആക്ഷേപമായിരുന്നു പാലത്തിന്റെ സമാന്തരപാതയുടെ ദിശമാറ്റി കോഴഞ്ചേരി മാർക്കറ്റും ഹെഡ് പോസ്‌റ്റോഫീസും വണ്ടിപ്പേട്ടയുടെ ഒരു ഭാഗവും നഷ്ടപ്പെടുന്ന രീതിയിൽ സമാന്തരപാതയുടെ ദിശ മാറ്റിയത്. ഇത് സ്വകാര്യ വ്യക്തികളെ സഹായിക്കാനാണെന്നും ആക്ഷേപം നിലനിൽക്കുന്നു.

ഇതിന് പിന്നാലെയാണ് സമാന്തര പാതയ്ക്കായി രാജഭരണകാലത്ത് ആരംഭിച്ച പോസ്‌റ്റോഫീസിന്റെ മുറ്റവും സമാന്തര പാതയ്ക്കായി ഏറ്റെടുത്ത് ഇതിന്റെ മതിലും രാജഭരണകാലത്ത് പോസ്‌റ്റോഫീസിന്റെ മുറ്റത്ത് സ്ഥാപിച്ചിരുന്ന അഞ്ചൽപെട്ടി, മതിൽ, ഗ്രില്ല്, അഞ്ച് മരങ്ങൾ എന്നിവ നീക്കംചെയ്തത്. അഞ്ചൽപെട്ടി ഇളക്കി തപാലാപ്പീസിന്റെ ഭിത്തിയൽ ചാരിവെച്ചിട്ടുണ്ട്. മതിൽ പൊളിച്ചതിന്റെ അവശിഷ്ടത്തിനൊപ്പം മതിലിൽ ഉറപ്പിച്ചിരുന്ന ഗ്രില്ലും മരങ്ങളും ഇവിടെനിന്ന് കടത്തിക്കൊണ്ടുപോയതായി പോസ്റ്റൽ ജീവനക്കാർ പറഞ്ഞു. തപാലാപ്പീസിന്റെ മുറ്റത്തുകൂടി സമാന്തരപാത വരുമ്പോൾ ഈ ഓഫീസിന്റെ പ്രവർത്തനം എങ്ങനെ നടത്തും എന്ന കാര്യത്തിൽ പോസ്റ്റൽ ജീവനക്കാർക്കും വ്യക്തതയില്ല. നിലവിലെ സാഹചര്യത്തിൽ സമാന്തരപാത പത്തടിയിലധികം ഉയരത്തിലാകും ഓഫീസിന് മുന്നിൽ റോഡ് വരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...