കാസർകോട് ആശുപത്രിയിൽ ഡോക്ടർ ഇല്ലാത്തത് ചോദ്യം ചെയ്ത നാട്ടുകാർക്കെതിരെ പോലീസ് കേസ്

For full experience, Download our mobile application:
Get it on Google Play

കാസർകോട്: ആശുപത്രിയിൽ ഡോക്ടർ ഇല്ലാത്തത് ചോദ്യം ചെയ്ത നാട്ടുകാർക്കെതിരെ പോലീസ് കേസ് എടുത്തു. കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഉണ്ടായ സംഭവത്തിലാണ് കേസ്. ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തതായിരുന്നു പ്രതിഷേധത്തിന് കാരണം. പുറത്തുള്ളപ്പോൾ ഒ പി രജിസ്ട്രേഷൻ നിർത്തിവെച്ചത് നാട്ടുകാർ ചോദ്യം ചെയ്തു. ഇതാണ് കേസെടുക്കുന്നതിന് കാരണമായത്. മൂന്ന് പേർക്കെതിരെയാണ് കുമ്പള പോലീസ് കേസെടുത്തത്.

ആശുപത്രി ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തിയതിലാണ് കേസെന്ന് പോലീസ് പറയുന്നു. ഈ മാസം രണ്ടിനാണ് സംഭവം. ഉച്ചയ്ക്ക് 12.4 ന് മൂന്നുപേർ ആശുപത്രിയിൽ എത്തി ജീവനക്കാരുടെ ഔദ്യോഗിക കൃത്യ നിർവാഹണം തടസപ്പെടുത്തിയെന്നും അശ്ലീല ഭാഷ പ്രയോഗിച്ചെന്നും സ്ത്രീകളായ രോഗികളിടെയും വനിതാ ജീവനക്കാരുടെയും അടക്കം വീഡിയോ പകർത്തിയെന്നും എഫ് ഐ ആറിൽ പറയുന്നു. കുമ്പള എസ് ഐ മനു പി വി സംഭവത്തിൽ അന്വേഷണം നടത്തും.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീമതി ടീച്ചറും ശൈലജ ടീച്ചറുമെല്ലാം സ്വന്തം പാർട്ടിയിലെ സ്ത്രീകളുടെ അവകാശത്തിന് വേണ്ടിയാണ് ആദ്യം സംസാരിക്കേണ്ടത്...

0
കോഴിക്കോട്: സ്ത്രീകളെ സംബന്ധിച്ച കാന്തപുരം വിഭാഗത്തിന്‍റെ സർക്കുലറിനെ ന്യായീകരിച്ച് എസ് വൈ...

പഞ്ചാബ് സർവകലാശാലയിൽ നിയമവിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
ചണ്ഡിഗഢ്: പഞ്ചാബ് സർവകലാശാലയിലെ ‘ബോയ്‌സ് ഹോസ്റ്റൽ നമ്പർ 4′-ലെ മുറിയിൽ...

‘കൗമാരക്കാരെ മുറികളിൽ അടച്ചിട്ട് ലൈംഗികമായി അതിക്രമിച്ചു’ ; ഡച്ച് കെയർ സെന്ററുകളിലെ ഗുരുതരമായ അനാസ്ഥ...

0
ദി ഹേഗ് : നെതർലൻഡ്സ് സർക്കാരിന്റെ കീഴിലുള്ള യൂത്ത് കെയർ സെന്ററുകളിലും...

നേപ്പാൾ മിന്നൽ പ്രളയം : മൃതദേഹങ്ങളാൽ നിറഞ്ഞ് മോർച്ചറികൾ ; അണുബാധ മുന്നറിയിപ്പുമായി അധികൃർ

0
കാഠ്‌മണ്ഡു : നേപ്പാൾ മിന്നൽപ്രളയ ദുരന്തസ്ഥലത്തുനിന്നു കണ്ടെത്തിയ തിരിച്ചറിയപ്പെടുകയോ അവകാശികൾ എത്തുകയോ...